Join Whatsapp Group. Join now!
Aster MIMS 10/10/2023

യുക്രൈനിൽ നിന്ന് കാസർകോട്ടെ 3 പേർ കൂടി നാടണഞ്ഞു; കൂടുതൽ പേർ അതിർത്തി കടന്നതായി വിവരം

Students of Kasaragod reached from Ukraine, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 04.03.2022) യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യുക്രൈനിൽ നിന്ന് കാസർകോട്ടെ മൂന്ന് പേർ കൂടി നാട്ടിലെത്തി. പെർമുദയിലെ സൗദ, മുഹമ്മദ് അഫ്‌റാൻ, ചൂരി ബട്ടംപാറയിലെ ആഇശ ഹന്ന എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കാസർകോട്ടെത്തിയത്. ഓപറേഷൻ ഗംഗയുടെ ഭാഗമായാണ് ഇവർ രാജ്യത്തേക്ക് മടങ്ങിയത്.
                                    
News, Top-Headlines, Kerala, Kasaragod, Students, Ukraine war, Russia, Attack, Kanhangad, District, Video, Students of Kasaragod reached from Ukraine.

യുക്രൈനിൽ നിന്ന് ഡെൽഹി വഴിയാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. സൗദയും മുഹമ്മദ് അഫ്‌റാനും ബന്ധുക്കളാണ്. 'വിദ്യാർഥികൾ സ്വന്തമായി ബസിലൂടെ 20 മണിക്കൂർ യാത്ര ചെയ്ത് മറ്റൊരു സംസ്ഥാനത്തെത്തി. അവിടെ 20 മണിക്കൂറോളം ട്രെയിനിന് കാത്തുനിന്ന് പിന്നെയും ദീർഘ നേരം യാത്ര ചെയ്ത് ഹംഗറിയിലെത്തി. ബുഡാപെസ്റ്റിൽ നിന്ന് ഇൻഡ്യൻ എംബസിയുടെ സഹായത്തോടെ ഡെൽഹിയിലെത്തി. ഡൽഹിയിൽ നിന്ന് കേരള സർകാർ ഒരുക്കിയ വിമാനത്തിലൂടെ കൊച്ചിയിലും തുടർന്ന് ബസിലൂടെ നാട്ടിലുമെത്തി' - മുഹമ്മദ് അഫ്രാൻ പറഞ്ഞു.

ഭീതി വിതച്ച മണ്ണിൽ നിന്ന് നാടിന്റെ സുരക്ഷിതത്തിലേക്ക് മടങ്ങിയെത്താനായതിന്റെ ആശ്വാസം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. സ്ഫോടനങ്ങളുടെ ശബ്ദവും ബങ്കറുകളിലെ ജീവിതവും ഭക്ഷണത്തിന്റെ പ്രയാസവും അതിർത്തിയിലേക്കുള്ള പ്രയാണവും നടുക്കുന്ന ഓർമകളായി മുന്നിൽ തെളിഞ്ഞു.


കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ മിഥുൻ മധു, മാലോത്തെ അമ്മു ജോജോ, നാട്ടക്കലിലെ അഖില രാജൻ എന്നിവരും നാട്ടിലെത്തിയിരുന്നു. അതേസമയം യുക്രൈനിൽ കുടുങ്ങിയവരിൽ കാസർകോട്ടെ ഭൂരിപക്ഷം പേരും അതിർത്തി കടന്നതായാണ് വിവരം. ചിലർ ഹംഗറി വിമാനത്താവളത്തിൽ എത്തിയിട്ടുള്ളതായി വീട്ടുകാർക്ക് വിവരം ലഭിച്ചിട്ടുണ്ട്. മറ്റുചിലർ പോളൻഡിലെത്തി. അവിടെ ഭക്ഷണവും താമസ സൗകര്യവും വിദ്യാർഥികൾക്ക് ലഭിച്ചു.

ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടികയിൽ 44 പേരുകളാണ് ഉള്ളത്. എന്നാൽ ഇതിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് വിവരം. അതിനിടെ കാസർകോട്ടെ ചിലർ യുക്രൈനിൽ ബങ്കറുകൾക്കുള്ളിൽ തന്നെ കഴിയുന്നുണ്ടെന്നും വിവരമുണ്ട്.

Keywords: News, Top-Headlines, Kerala, Kasaragod, Students, Ukraine war, Russia, Attack, Kanhangad, District, Video, Students of Kasaragod reached from Ukraine.

< !- START disable copy paste -->

Post a Comment