Join Whatsapp Group. Join now!
Aster MIMS 10/10/2023

10-ാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി; മരണം എസ് എസ് എൽ സി പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്

Student found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (www.kasargodvartha.com 31.03.2022) എസ് എസ് എൽ സി പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് 10-ാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ ആലനടുക്കത്തെ പരേതനായ മഹ്‌മൂദ്‌ - ആഇശ ദമ്പതികളുടെ മകൾ സുഹൈല എ (15) ആണ് മരിച്ചത്. ചെർക്കള ഗവ. സ്‌കൂൾ ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്.
                            
News, Kerala, Kasaragod, Top-Headlines, Dead, Died, Student, Cherkala, Muliyar, Examination, School, Mobile Phone, Police, Postmortem, Student found dead.

ബുധനാഴ്ച ഏഴ് മണിയോടെയാണ് സംഭവം. വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മരണത്തിന്റെ കാരണം വ്യക്തമല്ല. ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പരിശോധിക്കുമെന്ന് ആദൂർ പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: റഊഫ്, നസീമ, ശാനിബ, തശ്‌രീഫ.

Keywords: News, Kerala, Kasaragod, Top-Headlines, Dead, Died, Student, Cherkala, Muliyar, Examination, School, Mobile Phone, Police, Postmortem, Student found dead.
< !- START disable copy paste -->

Post a Comment