Join Whatsapp Group. Join now!
Aster MIMS 10/10/2023

ശ്രീലങ്കയില്‍ കടലാസ് ക്ഷാമം രൂക്ഷമായതോടെ ദിനപത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

Sri Lanka newspaper halts printing amid shortages #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

കൊളംബോ: (www.kasargodvartha.com 26.03.2022) ശ്രീലങ്കയില്‍ കടലാസ് ക്ഷാമം രൂക്ഷമായതോടെ ദിനപത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് മാധ്യമസ്ഥാപനമായ ഉപാലിയുടെ കീഴിലുള്ള ഇംഗ്ലിഷ് പത്രം 'ദ് ഐലന്‍ഡ്', അതിന്റെ സിംഹള പതിപ്പായ 'ദിവൈന' എന്നിവയുടെ അച്ചടി നിര്‍ത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചത്. അതേസമയം ഓണ്‍ലൈന്‍ പതിപ്പ് തുടരും.

News,World, Top-Headlines, Examination, Students, Sri Lanka, Newspaper, Printing, Shortages, Sri Lanka newspaper halts printing amid shortages.

കടലാസും മഷിയും ഇല്ലാത്തതിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷയും മുടങ്ങിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് പരീക്ഷ മുടങ്ങാന്‍ ഇടയാക്കിയത്. ഇതോടെ കഴിഞ്ഞയാഴ്ച മുതല്‍ നടക്കാനിരുന്ന രാജ്യത്തെ 30 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും മുടങ്ങി.

അതേസമയം ശ്രീലങ്കന്‍ രൂപയുടെ മൂല്യം വെള്ളിയാഴ്ച വീണ്ടും ഇടിഞ്ഞു. സ്റ്റാന്‍ഡേഡ് ചാര്‍ടേഡ് ബാങ്കില്‍ ഒരു ഡോളറിന് 300 രൂപയായിരുന്നു വെള്ളിയാഴ്ച നിരക്ക്. മറ്റു ബാങ്കുകളിലും 295 രൂപ മുതല്‍ 300 വരെയാണ് നിരക്ക്. മാര്‍ച് ഒന്നിന് ഒരു ഡോളറിന് 202 ലങ്കന്‍ രൂപയായിരുന്നു.

Keywords: News,World, Top-Headlines, Examination, Students, Sri Lanka, Newspaper, Printing, Shortages, Sri Lanka newspaper halts printing amid shortages.

Post a Comment