Join Whatsapp Group. Join now!
Aster MIMS 10/10/2023

അമീഷ് ത്രിപാഠിയുടെ ശിവ നോവല്‍ പരമ്പര വെബ് സീരീസാവുന്നു; നിര്‍മിക്കുന്നത് ഇന്റര്‍നാഷനല്‍ ആര്‍ട് മെഷീന്‍

Shekhar Kapur to adapt Amish Tripathi's Shiva trilogy into a web series #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 09.03.2022) അമിഷ് ത്രിപാഠിയുടെ ശിവ നോവല്‍ പരമ്പര ഒരു വെബ് സീരീസാക്കി മാറ്റാന്‍ ഒരുങ്ങുന്നു. മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകളാണ് വെബ് സീരീസാക്കുന്നത്. ഇതില്‍ ആദ്യ നോവലായ മെലൂഹയിലെ ചിരഞ്ജീവികള്‍ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യും.

ഇന്റര്‍നാഷനല്‍ ആര്‍ട് മെഷീനാണ് പരമ്പര നിര്‍മിക്കുക. മെലൂഹയിലെ ചിരഞ്ജീവികള്‍ 'ശിവ' എന്ന പേരിലാവും പുറത്തിറങ്ങുക. ശേഖറിനൊപ്പം ഫാമിലി മാന്‍ 2വില്‍ ഡയലോഗുകള്‍ എഴുതിയ സുപണ്‍ എസ് വര്‍മയും സംവിധാനത്തില്‍ പങ്കാളിയാവുമെന്നാണ് വിവരം. മെലൂഹ എന്ന സ്ഥലത്ത് 1900 ബിസിയില്‍ നടക്കുന്ന കഥയാണ് മെലൂഹയിലെ ചിരഞ്ജീവികള്‍.

New Delhi, News, National, Top-Headlines, Novel, Cinema, Entertainment, Shekhar Kapur, Amish Tripathi, Ttrilogy, Web series, Technology, Shekhar Kapur to adapt Amish Tripathi's Shiva trilogy into a web series.

ഏറെ പ്രശംസ പിടിച്ചുപറ്റിയ പുസ്തകമാണ് മെലൂഹയിലെ ചിരഞ്ജീവികള്‍. അസാധാരണമായ പാത്ര സൃഷ്ടിപ്പും മിതില്‍ നിന്ന് കൃത്യമായി അഡാപ്റ്റ് ചെയ്തുണ്ടാക്കിയിരിക്കുന്ന ലോകവും അതിലും ഗംഭീരമായ വിവരണങ്ങളുമൊക്കെ ചേര്‍ത്ത് നോവല്‍ ഒരു സിനിമാറ്റിക് അനുഭവമാണ്.

Keywords: New Delhi, News, National, Top-Headlines, Novel, Cinema, Entertainment, Shekhar Kapur, Amish Tripathi, Ttrilogy, Web series, Technology, Shekhar Kapur to adapt Amish Tripathi's Shiva trilogy into a web series.

Post a Comment