Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉറൂസിനെത്തുന്നവർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയായി ബാബു പൂജാരിയുടെ വോളന്റീയർ സേവനം

Services of Babu Pujari as a volunteer in Uroos, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 15.03.2022) ഉറൂസിനെത്തുന്നവർക്ക് സേവനപ്രവർത്തങ്ങളുമായി കർമ നിരതനാണ് ബാബു പൂജാരി. നാനാ ജാതി മതസ്ഥർ സന്ദർശത്തിനെത്തുന്ന കമ്പാർ പറപ്പാടി മഖാമിലാണ് വോളന്റീയരായി ബാബു പൂജാരിയുടെ സേവനങ്ങൾ ഉപകാരപ്രദവും മതസൗഹാർദ സന്ദേശവും പകരുന്നത്. ഉറൂസിനോടനുബന്ധിച്ചുള്ള പ്രധാന കവാടത്തിലെ ട്രാഫിക് നിയന്ത്രിക്കുന്ന ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.
                      
News, Kerala, Kasaragod, Mogral puthur, Top-Headlines, Makham-uroos, Man, Religion, Kambar, People, Babu Pujari, Volunteer, Services of Babu Pujari as a volunteer in Uroos.

ആളുകളോട് സൗഹാർദപരമായി പുഞ്ചിരിച്ചും മിണ്ടിയും ബാബു വാഹനങ്ങൾക്ക് പാതയൊരുക്കുമ്പോൾ നാടിനൊന്നാകെ കുളിർമയേകുന്ന കാഴ്ചയായി അത് മാറുകയാണ്. 59 കാരനായ ഇദ്ദേഹം തൻ്റെ ഏഴാം വയസ് മുതൽ പറപ്പാടി മഖാമിലെ വിവിധ പരിപാടികളിൽ സജീവമായി സംബന്ധിച്ചു വരുന്നു.

നാട്ടിലെ സൗഹാർദം നില നിർത്തുന്നതിൽ പറപ്പാടി മഖാമിൻ്റെ പങ്ക് വളരെ വിലപ്പെട്ടതാണ്. അതിൻ്റെ ഭാഗമായുള്ള സേവനം ചെയ്യുന്നതിൽ തനിക്ക് സന്തോഷവും ആത്മസംതൃപ്തിയുമുണ്ടെന്ന് ബാബു പൂജാരി പറയുന്നു. അനവധി മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് മൊഗ്രാൽ പുത്തൂരിലെ പറപ്പാടി. ഇവരുടെ പേരിലുള്ള ഉറൂസ് മാര്‍ച് 20 ന് സമാപിക്കും.

Keywords: News, Kerala, Kasaragod, Mogral puthur, Top-Headlines, Makham-uroos, Man, Religion, Kambar, People, Babu Pujari, Volunteer, Services of Babu Pujari as a volunteer in Uroos.
< !- START disable copy paste -->

Post a Comment