പ്രതിമാസം രണ്ട് രോഗികൾക്ക് ഈ സേവനം ലഭ്യമാക്കും. മംഗ്ളുറു യെനപോയ മെഡികൽ കോളജ് ആശുപത്രിയിലാണ് ശസ്ത്രക്രിയയും അനുബന്ധ പരിശോധനകളും നടക്കുക. അപേക്ഷകൾ www(dot)abhayamcharity(dot)org എന്ന വെബ്‌സെറ്റിലൂടെയോ 9746444744 എന്ന നമ്പറിൽ വാട്‌സ്‌ആപിലൂടെയോ നൽകാം.
2018 നവംബറിൽ ആരംഭിച്ച് നിലവിൽ 13 മെഷീനുകളിലായി പ്രതിദിനം 26 രോഗികൾക്ക് അഭയം സൗജന്യ ഡയാലിസിസ് നൽകി വരുന്നുണ്ട്. ഇതിന് പുറമെ മംഗൽപാടി, മഞ്ചേശ്വരം, പൈവളികെ പഞ്ചായതുകളിൽ പാലിയേറ്റീവ് ഹോം കെയറും നടന്നു വരുന്നു. ചെങ്കള പഞ്ചായത്തിലെ എരുതുംകടവിൽ പുതിയ ഡയാലിസിസ് സെന്ററിന്റെ നിർമാണം പുരോഗമിക്കുകയാണ്. വാർത്താസമ്മേളനത്തിൽ ഖയ്യൂം മാന്യ, ഇബ്രാഹിം ബത്തേരി എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Conference, Health, Treatment, Doctors, Free kidney transplant surgery, Scheme for free kidney transplant surgery.
< !- START disable copy paste -->