ഉദുമ: (www.kasargodvartha.com 12.03.2022) അസുഖത്തെ തുടർന്ന് മോടോർ വാഹന വകുപ്പ് കാസർകോട് ഓഫീസ് ജീവനക്കാരൻ മരിച്ചു. ഉദുമ മുതിയക്കാൽ കോട്ടപാറയിലെ മുഹമ്മദ് ശാഫി (51) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരള എൻജിഒ അസോസിയേഷൻ പ്രവർത്തകനും സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു. കാരുണ്യ സംഘടനയായ 'കോൺഗ്രസ് കൈതാങ്ങിൻ്റെ' മുഖ്യസംഘാടകനാണ്. പാലക്കുന്ന് അംബിക ആർട്സ് കോളജ് അധ്യാപകനായിരുന്നു.
പരേതനായ മുഹമ്മദ് കുഞ്ഞി - ആഇശ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: റംസീന പാണലം.
മക്കൾ: മുഹമ്മദ് ജീലാനി, ത്വബീബ, റിയ ഫാത്വിമ.
സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, അബ്ദുല്ല, ഹമീദ്, ഫാത്വിമ, സുഹ്റ, ഖദീജ, ഹസീന, മിസ്‌രിയ.
ഖബറടക്കം കോട്ടപ്പാറ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: RT office worker dies due to illness, Kerala, Kasaragod, Uduma, News, Top-Headlines, RTO, Died, Obituary, Hospital, Treatment.
അസുഖത്തെ തുടർന്ന് മോടോർ വാഹന വകുപ്പ് ജീവനക്കാരൻ മരിച്ചു
RT office worker dies due to illness
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ