Join Whatsapp Group. Join now!
Aster MIMS 10/10/2023

ചട്ടഞ്ചാല്‍ വ്യവസായ പാര്‍കിന് 2.90 കോടി രൂപ അനുവദിച്ചതായി സി എച് കുഞ്ഞമ്പു എം എല്‍ എ

Rs 2.90 crore has been allotted for Chattanchal Industrial Park: CH Kunjambu MLA#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 03.03.2022) ചട്ടഞ്ചാല്‍ വ്യവസായ പാര്‍കിന് 2.90 കോടി രൂപ അനുവദിച്ചതായി സി എച് കുഞ്ഞമ്പു എം എല്‍ എ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ ചെമ്മനാട് ഗ്രാമ പഞ്ചായതില്‍ തെക്കില്‍ വിലജില്‍ സ്ഥിതി ചെയ്യുന്ന ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വളരെ മോശമായ സ്ഥിതിയിലാണുള്ളത്. അകത്തേക്കുള്ള റോഡ് വീതി കുറഞ്ഞതും ഗതാഗതത്തിന് ബുദ്ധിമുട്ടുള്ളതുമാണ്.

  
Uduma, Kerala, Kasaragod, News, Chattanchal, Development project, MLA, Top-Headlines, Panchayath, Engineering Agency, Chemnad, Road, Industrial Park, Rs 2.90 crore has been allotted for Chattanchal Industrial Park: CH Kunjambu MLA.



ഈ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് ചുറ്റുമതിലുമില്ല. ഇത് രണ്ടും പരിഹരിക്കുന്നതിലേക്കാണ് 2.90 കോടി രൂപ അനുവദിച്ചിട്ടുള്ളത്.

ഭരണാനുമതി ലഭിച്ച സ്ഥിതിയില്‍ ഇതിന്റെ തുടര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ഇംപ്ലിമെന്റിങ്ങ് ഏജന്‍സിയായ ഹാര്‍ബര്‍ എൻജിനീയറിങ്ങ് വകുപ്പിനോട് എം എല്‍ എ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Uduma, Kerala, Kasaragod, News, Chattanchal, Development project, MLA, Top-Headlines, Panchayath, Engineering Agency, Chemnad, Road, Industrial Park, Rs 2.90 crore has been allotted for Chattanchal Industrial Park: CH Kunjambu MLA.


< !- START disable copy paste -->

Post a Comment