Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭഗവതിയുടെ കിരീടവും മാലയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പൻ സന്തോഷും സംഘവും കണ്ണൂരിൽ പിടിയിൽ

Robbery case: Man arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം:(www.kasargodvartha.com 01.03.2022) പള്ളിക്കര ശ്രീ ഭഗവതിക്ഷേത്രത്തിൽ ശ്രീകോവിൽ തകർത്ത് ഭഗവതിയുടെ കിരീടവും മാലയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പൻ സന്തോഷും സംഘവും കണ്ണൂർ പേരാവൂരിൽ പിടിയിലായതായി പൊലീസ് പറഞ്ഞു.
                   
News, Kerala, Kasaragod, Kannur, Top-Headlines, Arrest, Police, Temple, Robbery, Case, Theft, Nileshwaram, Robbery case: Man arrested.

ഇത് സംബന്ധിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: വെള്ളാർ വള്ളിയിലെ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ കവർചയുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സന്തോഷിനേയും സംഘത്തേയും അറസ്റ്റുചെ യ്തിരുന്നു.

തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കവർച നടത്തിയതും തങ്ങളാണെന്ന് പ്രതികൾ മൊഴി നൽകിയത്.

സന്തോഷ് വിജയൻ (43) എന്ന തൊരപ്പൻ സന്തോഷ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നൂറോളം മോഷണ കേസുകളിലെ പ്രതിയാണ്.

സന്തോഷിന് പുറമെ മാഹിയിലെ പി പി രാകേഷിനേയും (34) പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് പേരാവൂർ ക്ഷേത്രത്തിൽ കവർച നടന്നത്.

ഇരിട്ടിയിലെ ഐഡിയൽ ഇലക്ട്രികൽ പവർ ടൂൾസ് കടയിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ സന്തോഷ് ജയിലിൽ വെച്ചാണ് രാകേഷു മായി പരിചയത്തിലായത്.

ജയിലിൽ നിന്ന് ഇറങ്ങിയശേഷമാണ് സിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയത്. മോഷണത്തെതുടർന്ന് പൊലീസ് ക്ഷേത്രത്തിലേയും പരിസര ത്തേയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സന്തോഷും രാകേഷും ക്ഷേത്രപരിസരത്ത് ചുറ്റി കറങ്ങുന്ന ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പള്ളിക്കര ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഓട് മാറ്റി അകത്തു കടന്ന് ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് ദേവിക്ക് ചാർത്താനുള്ള വെള്ളികിരീടം, മൂലഭണ്ഡാരം എന്നിവ കവർച ചെയ്തത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് കവർച നടന്ന വിവരം അറിഞ്ഞത്.

പൊലീസ് കേസെടുത്ത് അന്വേണം നടത്തിവരുന്നതിനിടയിലാണ് പേരാവൂർ പൊലീസ് പ്രതികളെ പിടികൂടിയത്.

തുരപ്പൻ സന്തോഷ് പള്ളിക്കര ക്ഷേത്രകവർച നടത്തി യത് തങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ സന്തോഷിനേയും രാകേഷിനേയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

പള്ളിക്കര ക്ഷേത്ര കവർചയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യാനും അന്വേഷണത്തിനുമായി നീലേശ്വരം പൊലീസ് സന്തോഷിനേയും രാകേഷി നേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പൊലീസ് പറഞ്ഞു.

Keywords: News, Kerala, Kasaragod, Kannur, Top-Headlines, Arrest, Police, Temple, Robbery, Case, Theft, Nileshwaram, Robbery case: Man arrested.
< !- START disable copy paste -->

Post a Comment