മുഹമ്മദ് വെള്ളൂർ
(www.kasargodvartha.com 01.03.2022) നൂറ്റാണ്ടുകളിലൂടെ ചരിത്രത്തിൽ ഇടം പിടിച്ച മണക്കാട് തെക്കെ പീടിക തറവാട് കാരുടെ സമഗ്ര ചരിത്രം കണ്ടെത്താനുള്ള അന്വേഷണമാണ് ‘മണക്കാട് തെക്കെ പീടിക ക്കാരുടെ തലമുറ വിശേഷങ്ങൾ’ എന്ന പുസ്തകം. ഉത്തര മലബാറിലെ മുസ്ലിം സമുദായത്തിലെ പ്രബലമായ കുടുംബമാണ് എം. ടി. പി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന മണക്കാട് തെക്കെ പീടികയിൽ തറവാട്ടുകാർ.
പുരാതനകാലം മുതല്‍ തന്നെ കേരളവുമായി അറബികള്‍ക്ക് വാണിജ്യബന്ധമുണ്ടായിരുന്നു.
മുഹമ്മദ് നബി (സ) യുടെ കാലത്തും അറബികള്‍ കച്ചവടാവശ്യാര്‍ത്ഥം കേരളത്തില്‍ വന്നു പോയിക്കൊണ്ടിരുന്നു. നബി(സ) ഇസ്‌ലാം മത പ്രബോധനവുമായി ബന്ധപ്പെട്ട് അനുചരന്മാരെ പറഞ്ഞയക്കുകയും പല രാഷ്ട്രത്തലവന്‍മാരെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകള്‍ അയക്കുകയും ചെയ്തു. അതനുസരിച്ച് കേരളത്തിലെ രാജാവിനും കത്തെഴുതിയിരിക്കാമെന്നാണ് ചരിത്രം.
അറബികള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വന്ന് താമസിക്കുകയും കേരളീയ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിലുണ്ടായ കുട്ടികളെയാണ് ബഹുമാനസൂചകമായി 'മാപ്പിള' എന്ന് വിളിക്കപ്പെടുന്നതെന്നും ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അറേബ്യന്‍ കച്ചവട സംഘത്തിന്റെ കേരളവുമായി ഉണ്ടായിരുന്ന ബന്ധത്തിലൂടെ ഇസ്‌ലാം മതവും കേരളത്തില്‍ പ്രചരിക്കാനിടയായി. ഇന്ത്യയില്‍ ആദ്യമായി ഇസ്‌ലാമിക സന്ദേശമെത്തിയത് കേരളത്തിലാണെന്നാണ് ഭൂരിപക്ഷം ചരിത്രകാരന്‍മാരുടെയും അഭിപ്രായം.
ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇത് നടന്നിട്ടുണ്ടെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. മുഹമ്മദ് നബി(സ)യുടെ കാലത്തു തന്നെ ഇസ്‌ലാം കേരളത്തില്‍ പ്രചരിച്ചു തുടങ്ങി എന്ന അഭിപ്രായത്തിന് ഉപോല്‍ബലകമായി നിരവധി ചരിത്രസാക്ഷ്യങ്ങളുണ്ട്. കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളുടെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനമാണ് കേരളത്തിലെ ഇസ്‌ലാം മതപ്രചരണത്തിന്റെ തുടക്കമായി കണക്കാക്കുന്നത്.
മണക്കാട് തെക്കെ പീടിക തറവാടിന്റെ ആരംഭവും മുകളിൽ ഉദ്ധരിച്ച ആശയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. നൂറ്റാണ്ടു മുൻപ് ഇല്ല പേരോ തറവാട് പേരോ വിളിച്ചിട്ടുണ്ടാവില്ല. പിൽകാലത്തു വ്യക്തിയെ തിരിച്ചറിയാൻ സ്കൂൾ ആരംഭത്തിലോ ഭൂമിയും സ്വത്തും ഓഹരി വെച്ച് നൽകുമ്പോഴോ ആയിരിക്കാം തറവാട് പേര് രേഖപ്പെടുത്തിയിട്ടുണ്ടാവുക.
കരിവെള്ളൂർ എന്ന പേരുകേട്ട നാട്ടിലാണ് തറവാടിന്റെ ഉത്ഭവം. വാ മൊഴിയായി കേട്ടു വന്ന വസ്തുതകൾ വെച്ച് ചില നിഗമനങ്ങൾ പുസ്തകത്തിൽ പ്രതിപാതിക്കുന്നുണ്ട്. കച്ചവടാശ്യർത്ഥം കേരളത്തിലേക്ക് വന്ന അറബികൾ ഇസ്ലാമിക സംസ്കാരം ഉൾക്കൊണ്ടവരായതു കൊണ്ട് തന്നെ അവർ വിവാഹം ചെയ്ത സ്ത്രീകളും ആ സംസ്കാരം അംഗീകരിച്ചു മുസ്ലിം ആചാര ക്രമങ്ങളിലേക്ക് വന്നതാണെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പിൽകാലത്തു അവരെ തിരിച്ചറിയാൻ തറവാട് പേരോ ഇല്ല പേരോ രേഖപ്പെടുത്തിയതായിരിക്കാം. മുഹമ്മദ് അസിം എഡിറ്ററായി പ്രസിദ്ധീകരിച്ച മമ്മാക്ക് എന്ന തറവാട് ചരിത്ര പുസ്തകത്തിൽ മണക്കാട് തെക്കെ പീടിക എന്ന തറവാടിന്റെ ഉത്ഭവത്തെ കുറിച്ച് പരാമാശിക്കുന്ന പ്രസക്തഭാഗം ഈ പുസ്തകത്തിൽ പ്രതിപാതിക്കുന്നുണ്ട്.
കച്ചവട ആവശ്യത്തിന്നു കാസർഗോഡ് താമസിച്ചു വന്നിരുന്ന മുഹ്‌യദ്ധീൻ എന്ന വ്യക്തി തലച്ചുമടുകളുമായി തുണിത്തരങ്ങൾ വിൽക്കാൻ കാസർഗോഡ് മുതൽ തൃക്കരിപ്പൂര് വരെ എത്തിയിരുന്നുവെന്നും ശ്രീദേവി എന്ന ആമിനയെ കല്യാണം കഴിച്ചെന്നും തൃക്കരിപ്പൂരിൽ താമസമാക്കിയെന്നും വിവരിക്കുന്നു. ഇവർക്ക് പത്തു മക്കളുണ്ടായത്തിൽ ഏക ആണായ മുഹമ്മദ് കരിവെള്ളൂരിൽ എത്തി വിവാഹം കഴിച്ചെന്നുമുള്ള വാമൊഴി പുസ്തകം രേഖപ്പെടുത്തുന്നു. നൂറു വർഷം മുൻപ് തറവാട്ടിൽ ജീവിച്ചവരുടെ നേരറിവുകൾ പ്രകാരം 1860 ൽ തറവാട്ടിൽ ജീവിച്ച വ്യക്തിയാണ് ആമിന ഉമ്മ
അധിനിവേഷ ചെറുത്ത് നിൽപ്പ് പോരാട്ടങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഭൂപ്രദേശമായ കരിവെള്ളൂരാണ് തറവാടിന്റെ ആസ്ഥാനം. സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും തിളക്കമുറ്റ ദേശം. മത സൗഹാർദത്തിന്റെ പ്രോജ്ജ്വല ഭൂമിയായ കരിവെള്ളൂരിലെ മണൽകാട് ലോപിച്ചു മണക്കാട് എന്ന സ്ഥലപ്പേര് വന്നതായിരിക്കാമെന്നും കരുതുന്നു. പീടിക എന്ന പേര് വന്നത് - പഴയ കാല മുസ്ലിം ജന വിഭാഗം കച്ചവട തത്പരരായിരുന്നു, കച്ചവട സ്ഥപനങ്ങളെ പീടിക എന്നാണ് വിളിക്കാറ് അതിൽ നിന്നുമായിരിക്കാം. വെള്ളൂർ, പയ്യന്നൂർ, കാങ്കോൽ, പാടിച്ചാൽ, ചെറുപുഴ, നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന തറവാട്ടുകാർ, എവിടെ എത്തിയാലും തങ്ങളുടെ തറവാട്ടു പേര് നെഞ്ചോടു ചേർത്ത് അഭിമാനത്തോടെ പറയുന്ന രസകരമായ അനുഭവങ്ങൾ പുസ്തകം പങ്ക് വെക്കുന്നു.
ഇരു നില വീടായിരുന്ന തറവാട് മാളികയിൽ നാല് ഇരുട്ടറകൾ, നേർച്ച കഴിക്കാനുള്ള കൊട്ടിൽ, ചുറ്റും ഞാലി ആയ വരാന്ത ഉൾപ്പെടെ കുടുംബ വാസ സ്ഥലം പ്രതിപാതിക്കുന്ന പുസ്തകം, ചരിത്രം, ജീവിതം -സംസ്കാരം എന്നിവ രേഖപ്പെടുത്തുന്നു. സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ മൽമൽ, സാവർക്കാൻ, ചപ്പം എന്നിവയും കൈ കൊണ്ട് തുന്നി ഉണ്ടാക്കിയ വ്യത്യസ്ത തുന്നൽ രീതിയിലുള്ള വസ്ത്രങ്ങൾ, നൂൽ ഉണ്ടാക്കാൻ കുപ്പായതുണിയുടെ ബാക്കി വരുന്ന കഷ്ണം നീളത്തിൽ കീറി എടുത്തു ആവശ്യമായ കളർ നൂലുകൾ ഉണ്ടാക്കുന്ന രീതിയെ വിശദീകരിക്കുന്നു.
അഞ്ചാം ക്ലാസിൽ സ്കൂൾ പഠനം അവസാനിപ്പിച്ചു ചെറുപ്രായത്തിൽ ഹോട്ടൽ ജോലിക്കിറങ്ങി, ആ ഹോട്ടലിൽ സ്കൂളിലെ ഹെഡ് മാസ്റ്റർ കുട്ടിയെ കാണുകയും ഹോട്ടൽ മുതലാളിയെ ബോധവത്കരിച്ചു പഠിക്കാനയക്കാൻ ആവശ്യപ്പെടുകയും അങ്ങനെ ആ ജോലി നഷ്ടപ്പെട്ടു മറ്റു ജോലിയിൽ ഏർപ്പെടുകയും പിന്നീട് പലരുടെയും സഹായത്താൽ പഠനം തുടർന്നു ഇന്ന് നല്ല നിലയിൽ പറക്കുന്ന പക്ഷിയായി ജീവിക്കുന്ന തറവാട്ടു അംഗങ്ങളുടെ അതിജീവന അനുഭവങ്ങൾ ഉൾകൊള്ളുന്ന വ്യക്തിഗത സംഭവങ്ങൾ കാണാം.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടുപോയവരുമായ തറവാട് അംഗങ്ങളെ കുറിച്ചുള്ള ജീവിത രേഖ പുസ്തകത്തെ മികവുറ്റതാക്കുന്നു. മാർച് ആറിന് നടക്കുന്ന തറവാട് മഹാസംഗമത്തോടനുബന്ധിച്ചു ഇറക്കിയ ഗ്രന്ഥത്തിന്റെ എഡിറ്റർ പ്രഗത്ഭ എഴുത്തുകാരൻ കൂക്കാനം റഹ്മാൻ മാസ്റ്ററാണ്. മണക്കാട് തെക്കെ പീടിക്കാരുടെ വിശാലമായ ചരിത്ര രചനക്ക് തലമുറ വിശേഷങ്ങൾ എന്ന ഗ്രന്ഥം പ്രചോദനമാവട്ടെ എന്നാഗ്രഹിക്കുന്നു.

Keywords: News, Kerala, Kasaragod, Book Review, Book, Article, Family, Religion, Business, Work, Manakkad family, Review of book about Manakkad family.
< !- START disable copy paste -->