Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇത് സംസ്ഥാനത്തെ വനിതാ മുന്നേറ്റത്തിന്റെ റെകോര്‍ഡ് നേട്ടം; അന്താരാഷ്ട്ര വനിതാ ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ 10-ാമത്തെ വനിതാ കലക്ടറും ചുമതലയേല്‍ക്കുന്നു

Renu Raj charge as Alappuzha District Collector #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kasargodvartha.com 04.03.2022) അന്താരാഷ്ട്ര വനിതാ ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ 10-ാമത്തെ വനിതാ കലക്ടറും ചുമതലയേല്‍ക്കുന്നു. ആലപ്പുഴ ജില്ലയുടെ പുതിയ കലക്ടറായി ഡോ. രേണു രാജ് വെള്ളിയാഴ്ച ചുമതലയേറ്റു. ജില്ലയിലെ എട്ടാമത്തെ വനിതാ കലക്ടറും 53-ാമത്തെ കലക്ടറുമായാണ് രേണു രാജ് സ്ഥാനമേറ്റത്. 

മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് രേണു രാജ് കലക്ട്രേറ്റില്‍ ചുമതലയേറ്റത്. പുതിയ കലക്ടറെ എ ഡി എം ജെ മോബിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു. ആലപ്പുഴ കലക്ടറായിരുന്ന എ. അലക്‌സാണ്ടര്‍ വിരമിച്ചതിന് പിന്നാലെയാണ് രേണുവിന്റെ നിയമനം. 

News, Alappuzha, Top-Headlines, District Collector, Women's-day, Women, Kerala, State, Renu Raj charge as Alappuzha District Collector


ഇതോടെ, കേരളത്തില്‍ വനിതാ കലക്ടര്‍മാര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം 10 ആയി. അന്താരാഷ്ട്ര വനിതാ ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 14 ജില്ലകളില്‍ 10 എണ്ണവും ഇപ്പോള്‍ വനിതാ കലക്ടര്‍മാര്‍ ഭരിക്കുകയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ പ്രാതിനിധ്യം കേരളത്തില്‍ ഉണ്ടാകുന്നത്. 

തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസ, കൊല്ലം ജില്ലയില്‍ അഫ്‌സാന പര്‍വീന്‍, പത്തനംതിട്ടയില്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആലപ്പുഴയില്‍ ഡോ. രേണു രാജ്, കോട്ടയത്ത് ഡോ. പി.കെ ജയശ്രീ, ഇടുക്കിയില്‍ ഷീബ ജോര്‍ജ്, തൃശ്ശൂരില്‍ ഹരിത വി കുമാര്‍, പാലക്കാട് മൃണ്‍മയി ജോഷി, വയനാട് എം ഗീത, കാസര്‍കോട് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരാണ് കേരളത്തിലെ 10 ജില്ലകളിലെ വനിതാ കലക്ടര്‍മാര്‍.

News, Alappuzha, Top-Headlines, District Collector, Women's-day, Women, Kerala, State, Renu Raj charge as Alappuzha District Collector


നഗരകാര്യ വകുപ്പിന്റെയും, അമൃത് മിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്ന രേണു രാജ് 2015 ഐ എ എസ് ബാചില്‍ ഉള്‍പെട്ട ഓഫീസറാണ്. ചീഫ് സെക്രടറിയുടെ സ്റ്റാഫ് ഓഫീസര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടര്‍, എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ എന്നീ ചുമതലകളും രേണു നിര്‍വഹിച്ചിട്ടുണ്ട്.

Keywords: News, Alappuzha, Top-Headlines, District Collector, Women's-day, Women, Kerala, State, Renu Raj charge as Alappuzha District Collector 

Post a Comment