Join Whatsapp Group. Join now!
Aster MIMS 10/10/2023

സിപിഎം പാര്‍ടി കോണ്‍ഗ്രസില്‍ തലശ്ശേരി കലാപകാലത്തെ പ്രസിദ്ധമായ എകെജിയുടെ പ്രസംഗത്തിന് ശില്‍പഭാഷ്യം

Prepared historical sculpture for exhibition of paintings and sculptures#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പയ്യന്നൂര്‍: (www.kasargodvartha.com 27.03.2022) സിപിഎം പാര്‍ടി കോണ്‍ഗ്രസില്‍ തലശ്ശേരി കലാപകാലത്തെ പ്രസിദ്ധമായ എകെജിയുടെ പ്രസംഗത്തിന് ശില്‍പഭാഷ്യം. കണ്ണൂരില്‍ നടക്കുന്ന 23-ാമത് സിപിഎം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചിത്ര-ശില്‍പ പ്രദര്‍ശനത്തിന് വേണ്ടിയാണ് ഈ ചരിത്ര ശില്‍പം ഒരുക്കിയിരിക്കുന്നത്.

   

Payyannur, Kasaragod, Kerala, News, CPM, Political Party, CPM, Pinarayi-Vijayan, Minister, Jeep, Prepared historical sculpture for exhibition of paintings and sculptures.



പാവങ്ങളുടെ പടത്തലവന്‍ എകെജിയുടേയും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പൂര്‍ണകായ ശില്‍പം ഇതില്‍ വരുന്നു എന്നുള്ളത് ഏറെ പ്രാധാന്യം അര്‍ഹിക്കന്നു. ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണ് ശില്‍പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ കേരളത്തിലെ പലഭാഗങ്ങളിലും സ്വാധീനം ഉണ്ടാക്കാന്‍ വേണ്ടി ആര്‍എസ്എസ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ വര്‍ഗീയ കലാപം ആണ് 1971ലെ തലശ്ശേരി കലാപമെന്നാണ് ആരോപണം.

കലാപകാരികള്‍ക്ക് മുന്നില്‍ പൊലീസ് മുട്ടു വിറച്ച് നിന്നതായും മതമൈത്രിക്ക് വേണ്ടി പ്രതികരിക്കുന്നതിനു എകെജി പൊലീസ് സ്റ്റേഷനില്‍ എത്തി പൊലീസുകാരുമായി തര്‍ക്കിക്കുകയും പിന്നീട് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയും ചെയ്യുന്നു. എകെജി സംസാരിക്കുന്ന ശില്‍പ രൂപമാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. അന്ന് കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലാണ് തലശ്ശേരിയിലെ കലാപ സന്നദ്ധരായി വന്ന സായുധ സംഘങ്ങള്‍ക്ക് മുന്നിലേക്ക് നിര്‍ഭയം കടന്നുചെന്നത്.

പ്രതിഷേധയോഗത്തില്‍ ജീപിന്റെ ബോണറ്റിന് മുകളില്‍ കയറി നിന്ന് സംസാരിക്കുന്ന എകെജിയുടെയും അന്ന് ആ സമയത്ത് എംഎല്‍എയും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജന്റെയും ശില്‍പത്തിന് ദൃശ്യഭാഷ്യം ഒരുക്കിയിരിക്കുന്നത്.

15 അടി ഉയരും എട്ട് അടി വീതിയും ശില്‍പത്തിനുണ്ട്. ഫൈബര്‍, മെറ്റല്‍, തുണി, ചാക്ക് എന്നിവ ഉപയോഗിച്ചാണ് ശില്‍പ നിര്‍മാണം. ചിത്ര, കിഷോര്‍, ബിനീഷ്, ശശി, സുനീഷ്, മധു കരുണന്‍, മെഹ്‌റുഫ് എന്നിവര്‍ സഹായികളായി. സിപിഎം കേന്ദ്ര കമിറ്റി അംഗം ഇ പി ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍, എ വി രഞ്ജിത്ത്, നന്ദന്‍ എന്നിവര്‍ കുഞ്ഞിമംഗലത്തെ വീട്ടിലെത്തി ശില്‍പ നിര്‍മാണം കണ്ടിരുന്നു.

Keywords: Payyannur, Kasaragod, Kerala, News, CPM, Political Party, CPM, Pinarayi-Vijayan, Minister, Jeep, Prepared historical sculpture for exhibition of paintings and sculptures.

< !- START disable copy paste -->

Post a Comment