Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഡിജിപിയെ അറിയിക്കാതെ ദുബൈയിൽ പോയി'; പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Police inspector suspended from service over foreign visit, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 23.03.2022) അജ്മീരിൽ പോവാനുള്ള അവധി അപേക്ഷ ഉപയോഗിച്ച് ദുബൈ സന്ദർശനം നടത്തിയെന്നതിന് മംഗ്ളുറു നോർത് ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ശരീഫിന് സസ്പെൻഷൻ. വിദേശ യാത്രക്ക് ഡിജിപിയുടെ മുൻകൂർ അനുമതി വാങ്ങാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞു.
                         
News, Karnataka, Mangalore, Top-Headlines, Police, Dubai, Suspension, Police inspector, Police inspector suspended from service over foreign visit.

അജ്മീർ തീർഥാടനത്തിന് അവധി ആവശ്യപ്പെട്ട് ഇൻസ്പെക്ടർ ഈ മാസം 16ന് അപേക്ഷ നൽകി അനുമതി തേടിയിരുന്നു. 19വരെ അനുവദിക്കുകയും ചെയ്തു. അവധി നീട്ടിക്കിട്ടാൻ അഭ്യർഥിച്ച് തുടർ അപേക്ഷയും സമർപിച്ചു.

എന്നാൽ ദുബൈ സന്ദർശനത്തിലാണെന്ന് അറിഞ്ഞ മേലധികാരി കർണാടക സർകാറിന്റെ സിവിൽ സർവീസ് നിയമം 2021ലെ ചട്ടം എട്ടിന്റെ ലംഘനമാണതെന്ന് കണ്ടെത്തി. ദുബൈയിൽ നിന്ന് തിങ്കളാഴ്ചയാണ് ശരീഫ് മംഗ്ളൂറിൽ എത്തിയത്. ഡ്യൂടിയിൽ പ്രവേശിക്കാൻ ചെന്നപ്പോൾ സസ്പെൻഷൻ ഉത്തരവാണ് എതിരേറ്റത്.

Keywords: News, Karnataka, Mangalore, Top-Headlines, Police, Dubai, Suspension, Police inspector, Police inspector suspended from service over foreign visit.
< !- START disable copy paste -->

Post a Comment