ഇടുക്കി, വയനാട് ജില്ലകളിൽ നിയമിക്കപ്പെടുന്നവർക്കാണ് നിശ്ചിത കാലയളവുകളിൽ അതത് ജില്ലകളിൽ തുടരുന്നതിന് നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
അടിക്കടിയുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട മേലധികാരികൾക്ക് സർകുലർ നൽകിയിരിക്കുന്നത്.
ഭരണപരിഷ്ക്കാര വകുപ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇതിന് അംഗീകാരം നൽകിയത്.
കാസർകോട്ട് ഒഴിവുള്ള സ്ഥലത്തേക്ക് നിയമനം വാങ്ങിക്കുകയും മാസങ്ങൾക്കുള്ളിൽ വളഞ്ഞ വഴിയിലൂടെയും സ്വാധീനം മൂലവും സ്ഥലം മാറ്റം തരപ്പെടുത്തി പോകുന്നവർക്കാണ് പുതിയ ഉത്തരവ് തിരിച്ചടിയായി മാറുക.
Keywords: News, Kerala, Kasaragod, Top-Headlines, Thiruvananthapuram, District, Government, Idukki, Wayanad, Minister, Pinarayi-Vijayan, Officers posted in three districts, including Kasargod, will not be relocated till the end of their term.
< !- START disable copy paste -->