Join Whatsapp Group. Join now!
Aster MIMS 10/10/2023

ദ്വിദിന ദേശീയ പണിമുടക്ക് പൂർണം; അവശ്യസര്‍വീസുകള്‍ മാത്രം; ജനജീവിതം സ്തംഭിച്ചു

Nation-wide trade union strike disrupts life#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 28.03.2022) കേന്ദ്രസർകാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് കാസർകോട്ട് പൂർണം. തിങ്കളാഴ്ച അർധ രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. സർവീസ് സംഘടനകളും കർഷക സംഘടനകളും അടക്കം മിക്കവാറും പണിമുടക്കിൽ പങ്കെടുക്കുന്നതിനായി ജനജീവിതം സ്തംഭിച്ചു.

  
Kasaragod, Kerala, News, Strike, National, Government, Vehicles, Top-Headlines, Video, Bank, Merchant, Merchant-association, Motor  Workers, STU, CITU, AITUC, Nation-wide trade union strike disrupts life.



ബാങ്കിങ്, വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലേയും, മോടോര്‍ വാഹന മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നു. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ, കെ എസ് ആർ ടി സി ബസുകളും ഓടുന്നില്ല. ഓടോ, ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കടകൾ അടഞ്ഞുകിടക്കുന്നു. മാർകറ്റുകൾ വിജനമാണ്.
 


കാസർകോട് നഗരത്തിൽ സമര അനുകൂലികൾ വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് മറ്റൊരു വഴി തിരിച്ചുവിടുന്നു. എന്നാൽ സമരക്കാരെ ചെവികൊള്ളാതെ വാഹനം മുന്നോട്ട് എടുക്കാനുള്ള ഒരു ബൈക് യാത്രക്കാരൻ ശ്രമിച്ചത് ഇരുവിഭാഗം തമ്മിൽ നേരിയതോതിൽ വാക് തർക്കത്തിന് ഇടയാക്കി. വിവിധ സംഘടനകൾ സംയുക്തമായി പ്രകടനവും നടത്തി.

സി ഐ ടി യു, ഐ എന്‍ ടി യുസി, എസ് ടി യു, എ ഐ ടി യു സി, എച് എം എസ്, ടി യു സി സി, സേവ, എ ഐ സി സി ടി യു, യു ടി യു സി, എല്‍ പി എഫ് തുടങ്ങിയ സംഘടനകാലൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


Keywords: Kasaragod, Kerala, News, Strike, National, Government, Vehicles, Top-Headlines, Video, Bank, Merchant, Merchant-association, Motor  Workers, STU, CITU, AITUC, Nation-wide trade union strike disrupts life.


< !- START disable copy paste -->

Post a Comment