Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉദുമ ദുരന്തം: കെ എസ് ടി പി റോഡിന്റെ അശാസ്ത്രീയമായി നിർമാണമാണ് അപകടത്തിന് കാരണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; 'ആവശ്യമായിടത്ത് പോലും ഡിവൈഡറും വെളിച്ചവുമില്ല'

NA Nellikunnu MLA said that the accident was due to unscientific construction of KSTP road#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.03.2022) ഉദുമ പള്ളത്ത് ബൈകും മിനി ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ടുപേർ മരിച്ച സംഭവത്തിൽ കെ എസ് ടി പി റോഡിനെ കുറ്റപ്പെടുത്തി എൻ എ നെല്ലിക്കുന്ന് എംഎൽഎ രംഗത്ത്. വിധി ആണെന്ന് പറയാമെങ്കിലും കാസർകോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് അശാസ്ത്രീയമായി നിർമിച്ചതാണ് ഈ പാതയിൽ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് എൻ എ നെല്ലിക്കുന്ന് കാസർകോട് വാർത്തയോട് പറഞ്ഞു.

  
Kasaragod, Kerala, News, Top-Headlines, Lorry, Car, Vehicles, Accident, N.A.Nellikunnu, Accidental Death, Death, KasargodVartha, Road, NA Nellikunnu MLA said that the accident was due to unscientific construction of KSTP road.



ധാരാളം വളവുകൾ ഉള്ള ഈ റോഡിൽ ഡിവൈഡറുകൾ അത്യന്താപേക്ഷിതമാണ്. വളരെ വീതികുറഞ്ഞ പാത കൂടിയാണിത്. സ്ഥലമുള്ളിടത്ത് പോലും വീതി കൂട്ടിയിട്ടില്ല. ഡിവൈഡർ സ്ഥാപിക്കാൻ കഴിയുമായിരുന്നിട്ടും അത് സ്ഥാപിച്ചിട്ടില്ല.

രണ്ട് മരണങ്ങൾ നടന്ന രാത്രിയിൽ തന്നെ കെ എസ് ടി പി റോഡിൽ മറ്റു അപകടങ്ങൾ കൂടി ഉണ്ടായി. നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക് ഇടിക്കുന്ന അവസ്ഥയുണ്ട്. അതിന് കാരണം റോഡിലെ വെളിച്ചക്കുറവാണ്. അനിവാര്യമായി സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ ഹൈമാസ്റ്റ് അടക്കമുള്ള ബൾബുകൾ സ്ഥാപിക്കണമെന്നും ഇതിനായി കെ എസ് ടി പി ഉദ്യോഗസ്ഥർ നടപടികൾ കൈക്കൊള്ളണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ഐ എസ് എൽ ഫൈനൽ മത്സരം കാണാൻ ഗോവയിലേക്ക് പോവുകയായിരുന്ന സംഘത്തിൽ പെട്ട മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ജംശീർ (22), മുഹമ്മദ് ശിബിൽ (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
 


Keywords: Kasaragod, Kerala, News, Top-Headlines, Lorry, Car, Vehicles, Accident, N.A.Nellikunnu, Accidental Death, Death, KasargodVartha, Road, NA Nellikunnu MLA said that the accident was due to unscientific construction of KSTP road.


< !- START disable copy paste -->

Post a Comment