Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്ലോഗറും മോഡലുമായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 'പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തിയതും ഫ്ലാറ്റിന് സമീപത്തുനിന്ന് കാസര്‍കോട് സ്വദേശിയെ എംഡിഎംഎയുമായി പിടികൂടിയതും ദുരൂഹത'

Mystery in vlogger found dead in flat #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com 03.03.2022) യുട്യൂബ് വ്ലോഗറും മോഡലുമായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. കണ്ണൂര്‍ സ്വദേശി നേഹ(27)യെയാണ് പോണേക്കരയിലെ ഫ്ലാറ്റില്‍ തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി ഇവര്‍ ഒരു യുവാവിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെത്തിയതും ഫ്ലാറ്റിന് സമീപത്തുനിന്ന് കാസര്‍കോട് സ്വദേശിയെ 8.120 ഗ്രാം എംഡിഎംഎയുമായിപിടികൂടിയതുമാണ് ദുരൂഹത വര്‍ധിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ല ഹരിമരുന്ന് ഇയാള്‍ ഉള്‍പെട്ട സംഘം നല്‍കിയതാകാമെന്നാണ് സംശയം.


Kochi, News, Kerala, Top-Headlines, Kannur, Kasaragod, Police, Death, Mystery in vlogger found dead in flat.

നേഹ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹിതയെങ്കിലും ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്നു യുവതിയെന്നും പൊലീസ് പറഞ്ഞു. ആറു മാസം മുന്‍പാണ് കൊച്ചിയില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ടം പൂര്‍ത്തിയാക്കി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: Kochi, News, Kerala, Top-Headlines, Kannur, Kasaragod, Police, Death, Mystery in vlogger found dead in flat.

Post a Comment