കാസർകോട്ട് നിന്ന് കാണാതായ 18 കാരിയെയും2 കുട്ടികളുടെ പിതാവായ യുവാവിനേയും ആലപ്പുഴയിൽ നിന്ന് കണ്ടെത്തി; കസ്റ്റഡിയിലെടുത്തത് റെയിൽവേ സ്റ്റേഷനിൽ നിന്ന്
Mar 23, 2022, 11:57 IST
കാസർകോട്: (www.kasargodvartha.com 23.03.2022) കാസർകോട്ട് നിന്ന് കാണാതായ 18 കാരിയായ കോളജ് വിദ്യാർഥിനിയേയും 26 കാരനായ യുവാവിനെയും ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് യുവാവ്. ഖത്വറിലായിരുന്ന യുവാവ് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ മാർച് 18 മുതലാണ് കാണാതായത്. രാവിലെ എട്ടിന് കോളജിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണന്നും തിരിച്ചെത്തിയില്ലെന്നും ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതേസമയം തന്നെ സമീപത്ത് തന്നെയുള്ള യുവാവിനെയും കാണാതായതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇവർ ആലപ്പുഴയിലുണ്ടെന്ന വിവരം ആലപ്പുഴ പൊലീസിനെ കാസർകോട് പൊലീസ് അറിയിച്ചു. കായൽ സഞ്ചാരത്തിന് ശേഷമാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് രണ്ടാളെയും ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് കാസർകോട് പൊലീസിന് കൈമാറി.
Keywords: Kasaragod, Kerala, News, Top-Headlines, College, Student, Missing, Father, Railway station, Complaint, Police, Investigation, Alappuzha, Missing woman found.
< !- START disable copy paste -->