Join Whatsapp Group. Join now!
Aster MIMS 10/10/2023

സുഹൃത്തുക്കൾക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാർഥിയായ യുവാവിനെ അപകട വളവിൽ ബൈക് മറിഞ്ഞ്‌ മരിച്ച നിലയിൽ കണ്ടെത്തി

Missing student found dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (www.kasargodvartha.com 01.03.2022) സുഹൃത്തുക്കൾക്കൊപ്പം ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോടോഗ്രാഫി വിദ്യാർഥിയായ യുവാവിനെ അപകട വളവിൽ ബൈക് മറിഞ്ഞ്‌ മരിച്ച നിലയിൽ കണ്ടെത്തി.
  
News, Kerala, Kasaragod, Top-Headlines, Melparamba, Friend, Died, Student, Bike, Mulleria, Accident, Kanhangad, Missing, Died, Missing student found dead.


                              
News, Kerala, Kasaragod, Top-Headlines, Melparamba, Friend, Died, Student, Bike, Mulleria, Accident, Kanhangad, Missing, Died, Missing student found dead.

മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണൻ്റെ മകൻ വിജേഷിനെ (20)യാണ് മാങ്ങാട് കൂളിക്കുന്നിലെ അപകട വളവിന് സമീപം റോഡരികിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈകിൽ മടങ്ങിയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. വീട്ടുകാർ ആദൂർ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു.

ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കാത്തത് സംശയം വർധിപ്പിച്ചു. ഫോണിൻ്റെ ടവർ ലൊകേഷൻ മനസ്സിലാക്കി നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ കുളിക്കുന്നിലെ അപകട വളവിൽ റോഡിലെ കുഴിയിൽ ബൈക് മറിഞ്ഞ് വിജേഷിനെ തൊട്ടടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് മേല്പറമ്പ് സി ഐ, ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ ചൊവ്വാഴ്ച രാവിലെ മാത്രമേ നടത്തുകയുള്ളുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

ബൈക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞതായാണ് സംശയിക്കുന്നത്.

കാഞ്ഞങ്ങാട്ടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോടോഗ്രാഫി വിദ്യാർഥിയാണ് വിജേഷ്.

Keywords: News, Kerala, Kasaragod, Top-Headlines, Melparamba, Friend, Died, Student, Bike, Mulleria, Accident, Kanhangad, Missing, Died, Missing student found dead.
< !- START disable copy paste -->

Post a Comment