ഹൈദരാബാദിലെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ പുതിയ തീരുമാനം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ക്ലൗഡിനുള്ള ആവശ്യം ഇന്‍ഡ്യയിലെ വന്‍ നഗരങ്ങളിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ അത് ഇന്‍ഡ്യയുടെ സാങ്കേതിക വളര്‍ചയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡാറ്റ സെന്റര്‍ വികസിപ്പിക്കാനുള്ള 15 വര്‍ഷത്തെ കര്‍മപരിപാടികള്‍ക്കായി 15,000 കോടിയോളം രൂപയാണ് മൈക്രോസോഫ്റ്റ് നീക്കിവെച്ചിരിക്കുന്നത്. തെലങ്കാനയിലേക്ക് എത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശനിക്ഷേപമാകും ഇത്.
Keywords: New Delhi, News, National, Top-Headlines, Technology, Business, Microsoft, India, Data centre, Hyderabad, Microsoft to set up its largest India data centre in Hyderabad.
Keywords: New Delhi, News, National, Top-Headlines, Technology, Business, Microsoft, India, Data centre, Hyderabad, Microsoft to set up its largest India data centre in Hyderabad.