Join Whatsapp Group. Join now!
Aster MIMS 10/10/2023

മാർച് 29 - കയ്യൂർ രക്തസാക്ഷി ദിനം: സമര ചിരസ്മൃതിയായി നിരഞ്ജനയുടെ 'ചിരസ്മരണ'

Memories of Kayyur martyrs, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

(www.kasargodvartha.com 29.03.2022) കാസർക്കോട് ജില്ലയിലെ കയ്യൂരിൽ ജന്മിവാഴ്ചക്കെതിരെ കർഷകർ നടത്തിയ സമരത്തിന്റേയും ധീരരക്തസാക്ഷിത്വത്തിന്റെയും ചിരസ്മൃതിയായി പ്രമുഖ കന്നഡ എഴുത്തുകാരൻ നിരഞ്ജനയുടെ നോവൽ-ചിരസ്മരണ. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ഈ കൃതിയാണ് ലെനിൽ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യൻ' സിനിമയുടെ അവലംബം. കയ്യൂരും കരിവെള്ളൂരും എന്ന കൃതി എ വി കുഞ്ഞമ്പുവും, 'കയ്യൂർ സമരചരിത്രം' വി വി കുഞ്ഞമ്പുവും പ്രസിദ്ധീകരിച്ചെങ്കിലും അവ സിപിഎം സാഹിത്യമായി ഒതുങ്ങിയിരുന്നു.
                              
News, Kerala, Top-Headlines, Article, CPM, Martyrs day, Kayyur, Remembrance, Book, Kasaragod, District, Farmer, Minister, Kayyur martyrs, Memories of Kayyur martyrs.

കറതീർന്ന കമ്യൂനിസ്റ്റുകാരനായിരുന്നു നിരഞ്ജന എന്ന തൂലിക നാമത്തിൽ സാഹിത്യപ്രവർത്തനം നടത്തിയ കുലകുണ്ട ശിവറാവു. 1924 ജൂൺ 15ന് ജനിച്ച അദ്ദേഹം 1992 മാർച് 13നാണ് അന്തരിച്ചത്. കയ്യൂർ സമരത്തോട് കമ്യൂനിസ്റ്റ് മനസിന്റെ ആഭിമുഖ്യം ചിരസ്മരണയുടെ വരികളിൽ ജ്വലിക്കുന്നു. മകൾക്ക് 'തേജസ്വിനി' എന്ന് പേരിടാൻ നിരഞ്ജനക്ക് പ്രചോദനമായത് കയ്യൂർ തഴുകിയൊഴുകുന്ന തേജസ്വനിപ്പുഴയുടെ ചിരസ്മരണയാണ്.

ജന്മിത്തത്തിനും ബ്രിടീഷ് സാമ്രാജ്യത്വത്തിനും എതിരെ 1941 മാർചിൽ നീലേശ്വരം രാജാവിന് നിവേദനവുമായി കർഷകർ നടത്തിയ ജാഥക്ക് നേരെ പൊലീസ് ഭീകര മർദനമാണ് അഴിച്ചുവിട്ടിരുന്നത്. ഇതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ജാഥക്ക് മുന്നിൽ മർദകരായ പൊലീസുകാരിലൊരാളായ സുബ്ബരായൻ പെട്ടു. ഇയാളെ കർഷകർ ചെങ്കൊടി പിടിപ്പിച്ച് ജാഥയിൽ നടത്തി. അക്രമം ഭയന്ന് കാര്യങ്കോട് പുഴയിൽ മുങ്ങിമരിച്ചു. ഈ സംഭവം ആസ്പദമാക്കി ചാർജ് ചെയ്ത കേസ്സിൽ 61 പേർ പ്രതികളായി.

വർഷം നീണ്ട കോടതി നടപടികൾക്കൊടുവിൽ 1942 ഫെബ്രുവരി രണ്ടിന് മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബകർ, ചൂരിക്കാടൻ കൃഷ്ണൻ നായർ എന്നിവർക്ക് മംഗ്ളൂറിലെ ദക്ഷിണ കനറ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 15 വയസ് മാത്രമുണ്ടായിരുന്ന ചൂരിക്കാടൻ കൃഷ്ണൻ നായരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തിരുന്നു. മറ്റ് നാലുപേരെ 1943 മാർച് 29ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.

മുൻ മുഖ്യമന്ത്രി ഇ കെ നായനാർ കയ്യൂർ കേസ് പ്രതിപട്ടികയിൽ മൂന്നാം സ്ഥാനക്കാരനായിരുന്നെങ്കിലും പിടികിട്ടാത്തതിനാൽ ഒഴിവാക്കിയിരുന്നു. നായനാർ പ്രതിയല്ലെന്നും മൂന്നാം പ്രതി പയ്യൻ കേളുനായരാണെന്നുമുള്ള വാദമുയർത്തി ചൂരിക്കാടൻ കൃഷ്ണൻ നായർ സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. അവിഭക്ത കമ്യൂനിസ്റ്റ് പാർടിയിലെ പിളർപ്പിന് ശേഷം സിപിഐ പക്ഷത്ത് നിലയുറപ്പിച്ച കൃഷ്ണൻ നായർക്ക് സിപിഎമുകാരിൽ നിന്ന് വലിയ എതിർപ്പുകളാണ് നേരിടേണ്ടിവന്നത്.

കയ്യൂർ-നായനാർ വിവാദം കത്തിച്ചുതന്നെ നിറുത്തിയ കൃഷ്ണൻ നായരുടെ വാദങ്ങൾ അദ്ദേഹത്തിന്റെ ചിതയോടൊപ്പം ഒടുങ്ങി. സിഎംപി നേതാവായിരുന്ന എം വി രാഘവൻ, നായനാർ കയ്യൂർ കേസിൽ പ്രതിയല്ലെന്ന നിലപാട് തെളിവുകളുടെ ബലത്തിൽ സ്വീകരിച്ചിരുന്നു. മൂന്നാം പ്രതി താനാണ് എന്ന് എഴുതിയായിരുന്നു ചിരസ്മരണയുടെ മലയാളം വിവർത്തനം നിർവഹിച്ച സാഹിത്യ അകാഡമി അവാർഡ് ജേതാവ് കാസർക്കോട്ടെ സി രാഘവൻ, നായനാരുടെ അവകാശവാദത്തെ പരിഹസിച്ചത്.

Keywords: News, Kerala, Top-Headlines, Article, CPM, Martyrs day, Kayyur, Remembrance, Book, Kasaragod, District, Farmer, Minister, Kayyur martyrs, Memories of Kayyur martyrs.
< !- START disable copy paste -->

Post a Comment