Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹിജാബ് ധരിച്ച വിദ്യാർഥിനിക്ക് നേരെ എബിവിപി സംഘത്തിന്റെ അതിക്രമമെന്ന് പരാതി; മംഗ്ളൂറിലെ കോളജിൽ ഓൺലൈൻ അധ്യയനം

Mangaluru college switches to online classes after FIRs over hijab row, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 08.03.2022) ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിക്ക് നേരെ എബിവിപി സംഘത്തിന്റെ അതിക്രമമെന്ന് പരാതി. ഇത് മംഗ്ളുറു നഗരത്തിലെ ഗവ. കോളജ് അടച്ച് ഓൺലൈൻ ക്ലാസ് ഏർപെടുത്തുന്നതിൽ കലാശിച്ചു. വഴി തടഞ്ഞ എബിവിപി ആൺകുട്ടികളോട് ചെറുത്തുനിന്ന ബി എസ് സി രണ്ടാം വർഷ വിദ്യാർഥിനി ഹിബ ശെയ്ഖ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പി ദയാനന്ദ പൈ പി ശാന്തി പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജ് അധികൃതരുടെ നടപടി.
         
News, National, Karnataka, Top-Headlines, Controversy, Mangalore, College, Class, Students, Complaint, Government, Police, Case, Udupi, FIR, Hijab, Mangaluru college switches to online classes after FIRs over hijab row.

വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ശിരോവസ്ത്രം ധരിച്ച് കോളജിലേക്ക് വന്ന ഹിബയെ മൂന്ന് എബിവിപി ആൺകുട്ടികൾ തടഞ്ഞു. ദേശവിരുദ്ധ, ഭീകര വാദി തുടങ്ങിയ അധിക്ഷേപങ്ങൾ ചൊരിഞ്ഞതായാണ് ആക്ഷേപം. മഫ്‌തിയിൽ ഒരു പൊലീസുകാരനും അവിടെയുണ്ടായിരുന്നു. 'ഈ കോളജ് നിന്റെയൊക്കെ അച്ഛന്മാരുടെ വകയാണോ? ഞങ്ങളും ഇവിടെ ഫീസ് കൊടുത്താണ് പഠിക്കുന്നത്. ഞങ്ങളെ തടയാൻ പ്രൊഫസർമാരിൽ ആരെങ്കിലും നിങ്ങളോട് പറഞ്ഞോ? റോഡിൽ നിന്ന് നേരെ ഇങ്ങോട്ട് വന്നതല്ലേ, നിങ്ങൾ?' -ഹിബ തിരിച്ചടിച്ചു.

എബിവിപി പ്രവർത്തകരായ നിതീഷ് ഷെട്ടി, സാമന്ത് ആൽവ, സനത് ഷെട്ടി, സന്ദേശ് തുടങ്ങിയവർ മുസ്‌ലിം വിദ്യാർഥിനികളെ അവഹേളിക്കുകയും മാനഹാനിയുണ്ടാക്കും വിധം സംസാരിക്കുകയും ചെയ്തതായി ആരോപിച്ച് മംഗ്ളുറു നോർത് പൊലീസ് സ്റ്റേഷനിൽ ഹിബ പരാതിയും നൽകി. ഈ പരാതിയിൽ കേസെടുത്തതിന് പിറകെ എതിർ പരാതിയുമായി എബിവിപിക്കാരും രംഗത്തെത്തി. എബിവിപി കോളജ് യൂനിറ്റ് സെക്രടറിയും ബികോം രണ്ടാം വർഷ വിദ്യാർഥിയുമായ കവണ ഷെട്ടിയാണ് പരാതിക്കാരൻ.

ഹിബ, സൈന, മുംതാസ്, റിഫാന, നിസാർ, അൽഫാസ്, അബൂബകർ എന്നിവർ ഹിന്ദു വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. ഈ പരാതി കള്ളക്കേസിൽ കുടുക്കാനുള്ളതാണെന്ന് ഹിബ പറഞ്ഞു. പരാതിക്കാരൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. പരീക്ഷ സമയമായതിനാൽ ശിരോവസ്ത്രം ധരിച്ച് ലൈബ്രറിയിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നതായി കോളജ് പ്രിൻസിപൽ രാജശേഖര ഹെബ്ബാർ പറഞ്ഞു. ഉഡുപി ഗവ. പി യു വനിത കോളജിലെ ഹിജാബ് പ്രശ്നത്തെത്തുടർന്ന് ഈ കോളജിലും ശിരോവസ്ത്രം ധരിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

Keywords: News, National, Karnataka, Top-Headlines, Controversy, Mangalore, College, Class, Students, Complaint, Government, Police, Case, Udupi, FIR, Hijab, Mangaluru college switches to online classes after FIRs over hijab row.
< !- START disable copy paste -->

Post a Comment