city-gold-ad-for-blogger

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ നിലത്ത് കാല്‍മുട്ട് കുത്തി തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2022) ആലാമിപ്പള്ളി മുന്‍സിപല്‍ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ കാല്‍മുട്ട് കുത്തി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ ആലാമിപ്പള്ളിക്ക് സമീപം കുടുംബ സമേതം താമസിച്ചുവന്ന എറണാകുളം സ്വദേശിയെന്ന് സംശയിക്കുന്ന ഷാജി (53)യെയാണ് ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയുടെ ഗ്രിലില്‍ (Grill) ഷോളില്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.                           

കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മധ്യവയസ്‌കനെ നിലത്ത് കാല്‍മുട്ട് കുത്തി തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി


ഗ്രിലില്‍ തൂങ്ങി കാല്‍ മുട്ട് നിലത്ത് കുത്തിയ നിലയിലാണുള്ളത്. ആറങ്ങാടിക്ക് സമീപം വാടക ക്വാടേഴ്‌സില്‍ നേരത്തെ കുടുംബസമേതം താമസിച്ച് വന്ന ഇയാള്‍ ഭാര്യയെയും മക്കളെയും ഒഴിവാക്കിയതിനെ തുടര്‍ന്ന് സ്വന്തം ജീവിതം നയിച്ചുവരികയാണെന്നാണ് വിവരം.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നാട്ടില്‍ കാണാതിരുന്ന ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ആലാമിപ്പള്ളിയില്‍ വീണ്ടും തിരിച്ചെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ തന്നെയായിരുന്നു രാത്രി അന്തി ഉറങ്ങാറുള്ളതെന്നും വിവരമുണ്ട്. മുക്കുപണ്ട പണയതട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞുവരുന്ന യൂനിയന്‍ ബാങ്ക് മുന്‍ അപ്രൈസര്‍ ഷാബുവിന്റെ സഹോദരനാണ് ഷാജി.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Dead, Hanged, Died, Busstand, Family, Ernakulam, Public-toilet, Found dead, Man found dead at new bus stand in Kanhangad.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia