കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2022) വാടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്ക് വീണ് മസ്‌ജിദ് ഖത്വീബ് മരിച്ചു. കോട്ടിക്കുളം, നീലേശ്വരം ആനച്ചാൽ, പടന്നക്കാട് എന്നീ ജുമാ മസ്‌ജിദുകളിൽ ഖത്വീബും മുദരിസുമായി പ്രവർത്തിച്ചിരുന്ന നജ്മുദ്ദീൻ മിസ്ബാഹി (52) ആണ് മരിച്ചത്.
സ്വദേശമായ കൊല്ലം പറവൂരിൽ നിർമിക്കുന്ന വീടിന്റെ വാടർ ടാങ്കിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
വർഷങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. ആകസ്മിക മരണം കുടുംബത്തെയും സൗഹൃദ ബന്ധത്തിലുള്ളവരെയും ഞെട്ടിച്ചു.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Died, Obituary, Dead, Tragedy, Water, Masjid, Kollam, Man died after falling from water tank.
< !- START disable copy paste -->