Join Whatsapp Group. Join now!
Aster MIMS 10/10/2023

'നായ്കുട്ടിയെ തൂക്കിയെടുത്ത് റോഡില്‍ അടിച്ചു'; സഊദിയില്‍ യുവാവ് അറസ്റ്റില്‍

Man arrested in Saudi for attack against dog #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kasargodvartha.com 30.03.2022) സഊദിയില്‍ നായ്കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. റിയാദിലാണ് സംഭവം. നായ്കുട്ടിയെ തൂക്കിയെടുത്ത് റോഡില്‍ അടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സഊദി പൗരനെ അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

നായ്കുട്ടിയുമായി കാറില്‍ എത്തിയ യുവാവ് കാര്‍ നിര്‍ത്തുകയും നായ്കുട്ടിയെ വാലില്‍ തൂക്കിയെടുത്ത് റോഡില്‍ അടിക്കുകയും ചെരുപ്പൂരി അടിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്തോടെ ആളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു എന്നും റിയാദ് പൊലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതിയെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് വ്യക്തമാക്കി.

Riyadh, News, Gulf, World, Top-Headlines, Arrest, Crime, Social-Media, Police, Dog, Saudi Arabia, Man arrested in Saudi for attack against dog

Keywords: Riyadh, News, Gulf, World, Top-Headlines, Arrest, Crime, Social-Media, Police, Dog, Saudi Arabia, Man arrested in Saudi for attack against dog.

Post a Comment