city-gold-ad-for-blogger

മസ്ജിദിന് സമീപം സംശയാസ്പദമായി കറങ്ങിയയാളെ നാട്ടുകാർ പിടികൂടി; വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തി; പൊലീസിൽ ഏൽപിച്ചു

മംഗ്ളുറു: (www.kasargodvartha.com 02.03.2022) മസ്ജിദിന് അടുത്ത് കത്തിയുമായി കറങ്ങിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച രാത്രി ബണ്ട് വാൾ മിതബൈൽ മസ്ജിദ് പരിസരത്താണ് സംഭവം.
                
മസ്ജിദിന് സമീപം സംശയാസ്പദമായി കറങ്ങിയയാളെ നാട്ടുകാർ പിടികൂടി; വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തി; പൊലീസിൽ ഏൽപിച്ചു
        
ചുവപ്പ് നിറത്തിലുള്ള ഹോൻഡ ആക്ടീവ സ്‌കൂടെറിൽ എത്തിയ ഇയാൾ മസ്ജിദിന് സമീപം സംശയാസ്പദമായി കറങ്ങുന്നത് കണ്ട് പെയിന്റിംഗ് ജോലിയിൽ ഏർപെട്ടിരുന്ന ചിലർ ചോദ്യം ചെയ്തു. താൻ മടിക്കേരിയിൽ നിന്ന് വന്നതാണെന്നും പ്രാർഥനയ്ക്കായി പ്രധാന ഉസ്താദിനെ കാണണമെന്നും ഇയാൾ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു.

എന്നാൽ സംശയം തോന്നിയ നാട്ടുകാർ ഇയാളുടെ വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തി. ചോദ്യം ചെയ്യലിൽ കല്ലഡ്ക സ്വദേശി ബാബു എന്ന് പേര് വെളിപ്പെടുത്തി. ഗൂഢലക്ഷ്യത്തോടെയാണ് വന്നതെന്ന് ആരോപിച്ച് ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു.

Keywords: News, Karnataka, Top-Headlines, Police, Case, Man, Masjid, People, Mangalore, Scooter, Madikeri, Locals trapped person, who was with knife.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia