Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടെ മികച്ച പൊലീസ് എസ് എച് ഒ ആയി ഹൊസ്ദുർഗ് സ്റ്റേഷനിലെ കെ പി ഷൈൻ തെരെഞ്ഞടുക്കപ്പെട്ടു

KP Shine of Hosdurg Station selected as Kasargode Police SHO, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.03.2022) ജില്ലയിലെ മികച്ച പൊലീസ് എസ് എച് ഒ ആയി ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ പി ഷൈനിനെ തെരെഞ്ഞെടുത്തു.
            
News, Kerala, Kasaragod, Top-Headlines, Police, Hosdurg, District, Award, Police-station, People, SP, Social-Media, KP Shine, Kasargode Police SHO, KP Shine of Hosdurg Station selected as Kasargode Police SHO.

കാസർകോട് ജില്ലാ പൊലീസ് ചീഫ് വൈഭവ് സക്സേനയാണ് ഇക്കാര്യം പൊലീസിൻ്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

2022 ജനുവരി മാസത്തിലെ ഏറ്റവും നല്ല പൊലീസിന്‍റെ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്കി അനുമോദിച്ചത്.

കുറ്റാന്വേഷണ മികവും, സ്റ്റേഷനിൽ എത്തുന്ന പരാതികൾ പരിഹരിക്കുന്നതിലെ കഴിവും, അന്വേഷണം നടത്തി തെളിയിച്ച കേസുകളുടെ എണ്ണവും, കോടതിയിൽ സമർപിച്ച കുറ്റപത്രങ്ങളുടെ എണ്ണവും, അതോടൊപ്പം പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് മികച്ച എസ് എച് ഒ യെ തെരെഞ്ഞടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന കാസർകോട് വാർത്തയോട്പറഞ്ഞു.

മൂന്ന് എസ് എച് ഒ മാരാണ് അവസാന പരിഗണനയ്ക്ക് വന്നതെന്നും അവരിൽ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെയാണ് അംഗീകാരത്തിന് തെരെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ വഴി പൊതുജനങ്ങളുടെ അഭിപ്രായമാണ് പ്രധാനമായും മികച്ച ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിലെ ഘടകമായി മാറിയത്.

എല്ലാമാസവും മികച്ച എസ് എച്ച് ഒ മാരെ തെരെഞ്ഞടുക്കുമെന്നും ഇത് പൊലീസ് സേനയുടെ പ്രവർത്തന മികവും കാര്യക്ഷമതയും വർധിപ്പിക്കുകയും പൊതുജനങ്ങളോടും പരാതിക്കാരോടുമുള്ള മനോഭാവത്തിൽ കാതലായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് ചീഫ് സൂചിപ്പിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Police, Hosdurg, District, Award, Police-station, People, SP, Social-Media, KP Shine, Kasargode Police SHO, KP Shine of Hosdurg Station selected as Kasargode Police SHO.
< !- START disable copy paste -->

Post a Comment