Join Whatsapp Group. Join now!
Aster MIMS 10/10/2023

നവീകരിച്ച കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് നാടിന് സമര്‍പിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും; പുതിയ പ്രതീക്ഷകളോടെ ഉദ്യോഗസ്ഥരും തൊഴിലാളികളും

KELL - EML will be inaugurated on April 1st, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 31.03.2022) ബദ്രഡുക്കയിലെ കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും.
                   
News, Kerala, Kasaragod, Top-Headlines, Press meet, Video, Conference, Inauguration, Minister, Pinarayi-Vijayan, Rajmohan Unnithan, N.A.Nellikunnu, Electricity, People, Government, KELL - EML, KELL - EML will be inaugurated on April 1st.

ജില്ലയുടെ വ്യാവസായിക വളർച ലക്ഷ്യമാക്കി കേരള ഇലക്ട്രികല്‍ ആന്‍ഡ് അലൈഡ് എൻജിനീയറിംഗ് എന്ന കംപനിയുടെ ഒരു ഇലക്ട്രികല്‍ മെഷീന്‍ യൂനിറ്റ് 1990 ലാണ് മൊഗ്രാൽപുത്തൂരിൽ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകോത്തര ജനറേറ്റർ നിർമാതാക്കളായ ഫ്രാൻസിലെ ലെറോയ് സോമെർ കംപനിയുടെ സാങ്കേതികവിദ്യ സ്വായത്തമാക്കിക്കൊണ്ട് 15 മുതൽ 1500 കെവിഎ വരെയുള്ള ബ്രഷ്ലെസ് ജനറേറ്ററുകളുടെ ഉൽപാദനവും വിതരണവുമാണ് തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് റെയിൽവേക്ക് ആവശ്യമായ പവർ കാറുകൾ, പ്രതിരോധമേഖലയുടെ മിസൈൽ ലോഞ്ചറുകൾക്കാവശ്യമായ ഗ്രൗൻഡ് പവർ യൂനിറ്റുകൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ രൂപകൽപന ചെയ്ത് വികസിപ്പിച്ച് വിതരണം നടത്തി.

മെച്ചപ്പെട്ട സാങ്കേതിക വിദ്യ കൈവരിക്കാനും പുതിയ വിപണികള്‍ കൈയടക്കാനും 2011 മുതലാണ് നവരത്‌ന കംപനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡുമായി ചേര്‍ന്ന് ഭെല്‍ ഇ എം എല്‍ എന്ന പേരില്‍ കേന്ദ്ര സംസ്ഥാന സംരംഭമാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച വളര്‍ച നേടാന്‍ ഇതിനായില്ല. പദ്ധതി റിപോർടിൽ വിഭാവനം ചെയ്തിരുന്ന മൂലധന നിക്ഷേപമോ വൈവിധ്യവൽക്കരണമോ നടപ്പിലാക്കാതിരുന്നതിനെത്തുടർന്നു കംപനി തുടർചയായി നഷ്ടത്തിലേക്ക് പോവുകയും പ്രവർത്തനമൂലധനത്തിന്റെ അഭാവത്താൽ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സർകാർ ഭെലിന്റെ കൈവശമുള്ള 51% ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചു.ഓഹരി ഏറ്റെടുത്ത് 2021 സെപ്തംബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍, കംപനിയെ സംസ്ഥാന സര്‍കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. നവീകരിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാനും 77 കോടി രൂപയുടെ പുനരുദ്ധാരണ പാകേജ് സംസ്ഥാന സര്‍കാര്‍ പ്രഖ്യാപിച്ചു. 20 കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ഈ തുകയിൽ ഒരു ഭാഗം ഉപയോഗിച്ച് ഫാക്ടറി കെട്ടിടവും ഭൂരിഭാഗം യന്ത്രസാമഗ്രികളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനയോഗ്യമാക്കിക്കഴിഞ്ഞു. സുഗമമായ നടത്തിപ്പിനായി മാനജ്മെൻറ് ജീവനക്കാരുമായി ധാരണാപത്രം മാർച് 14ന് ലേബർ ഓഫീസറുടെ അംഗീകാരത്തോടുകൂടി ഒപ്പുവെച്ചു. അതോടൊപ്പം ജീവനക്കാരുടെ ശമ്പളകുടിശ്ശികയുടെ ആദ്യ ഗഡുവും വിതരണം ചെയ്തു.

തനതായ ഉത്പന്നങ്ങൾക്കു പുറമേ, റെയിൽവേക്കുവേണ്ടിയുള്ള വിവിധതരം ജനറേറ്ററുകൾ, ട്രാക്ഷൻ ആൾടർനേറ്ററുകൾ, ട്രാക്ഷൻ മോടോറുകൾ, വൈദ്യുതവാഹനങ്ങൾക്കാവശ്യമായ മോടോറുകൾ, ചാർജറുകൾ, വൈദ്യുതി വകുപ്പിനാവശ്യമായ സ്മാർട് മീറ്ററുകൾ തുടങ്ങി നിരവധി പുതിയ ഉത്പന്നങ്ങളാണ് ഈ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇതിനായി പ്ലാന്റും നിലവിലെ യന്ത്രസാമഗ്രികളും നവീകരിക്കുന്നതിനോടൊപ്പം പുതുതായി ആധുനിക യന്ത്ര സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുംകൂടി 42 കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ട്.

വാർത്താസമ്മേനത്തിൽ കെൽ ഇഎംഎൽ ഡയറക്ടർ കേണൽ (റിട) ഷാജി എം വർഗീസ്, ഉദ്യോഗസ്ഥരായ ജോസി കുര്യക്കോസ്, രാമചന്ദ്രൻ പി എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Conference, Inauguration, Minister, Pinarayi-Vijayan, Rajmohan Unnithan, N.A.Nellikunnu, Electricity, People, Government, KELL - EML, KELL - EML will be inaugurated on April 1st.
< !- START disable copy paste -->

Post a Comment