യാത്രയുടെ അവസാനദിവസം കൽവരി മൗണ്ടിൽ എത്തിയപ്പോൾ അവിടെയുള്ള പുൽ മേടുകളിൽ ഉണ്ടായ വൻ തീപ്പിടുത്തത്തിൽ എല്ലാവരും പകച്ചു നിന്നപ്പോൾ മുന്നാട്ടെ വിദ്യാർഥികൾ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്രവർത്തനം ഏറ്റെടുക്കുകയും വൻ അപകടത്തിൽ നിന്ന് ആ നാടിനെ ഒന്നാകെ രക്ഷിക്കാൻ മുന്നിട്ട് ഇറങ്ങുകയും ചെയ്തു.
ഫിനാൻസ് വിഭാഗം എച് ഒ ഡി പായം വിജയൻ, അധ്യാപികമാരായ നിത്യ നായനാർ, ശ്രീവാണി, ടൂർ കോർഡിനേറ്റർ ശ്രീകാന്ത് പുലിക്കോട് എന്നിവർ നേതൃത്വം നൽകി. ഫയർഫോർസിന്റെയും, കൽവരി മൗണ്ട് ഹിൽ വ്യൂ പാർകിലെ സ്റ്റാഫുകളുടെയും അനുമോദനവും കാസർകോട്ടെ വിദ്യാർഥികൾക്ക് ലഭിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Fire, Students, Kuttikol, Munnad, Peoples-college, Teachers, Help, Kasargod students rescued from fire.
< !- START disable copy paste -->