മുഹമ്മദ് കുഞ്ഞി തായലങ്ങാടി പ്രമേയം അവതരിപ്പിച്ചു. സകരിയ എം പിന്താങ്ങി. യുഡിഎഫിലെ മുഴുവൻ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. മറ്റെല്ലാ ബിജെപി കൗൺസിലർമാരും പ്രമേയത്തെ അനുകൂലിച്ചപ്പോൾ നേതൃത്വത്തോട് കലഹത്തിലുള്ള പി രമേശ് നിഷ്‌പക്ഷത പാലിച്ചത് ശ്രദ്ധേയമായി. കൈ ഉയർത്തിയാണ് പ്രമേയത്തിന് വോട് രേഖപ്പെടുത്തിയത്. എന്നാൽ ഇതിനോട് പി രമേശ് വിയോജിച്ചു. ഇത് രൂക്ഷമായ വാക്കുതർക്കങ്ങൾക്കും ഇടയാക്കി.
സിപിഎം കൗൺസിലറും ഇടതുപക്ഷ പിന്തുണയുള്ള രണ്ട് സ്വതന്ത്രരും വിയോജിപ്പ് രേഖപ്പെടുത്തി. നാടിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്നുള്ള പ്ലകാർഡ് ഉയർത്തിയാണ് എം ലളിത, ഹസീന നൗശാദ്, സകീന മൊയ്‌തീൻ എന്നിവർ പ്രമേയത്തെ എതിർത്തത്.
'കാസർകോട് നഗരസഭയിലെ ഒന്ന്, രണ്ട്, 29, 30, 31, 34, 35 വാർഡുകളിൽ നിലവിലെ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് കൂടെ പദ്ധതി കടന്ന് പോകുന്നതായി അറിയുന്നു. നഗരസഭയിൽ നിരവധി ഭവനങ്ങളും, കെട്ടിടങ്ങളും തകർത്തിട്ടാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. പാവപ്പെട്ടവന് അഞ്ച് സെന്റ് വയലിൽ വീട് നിർമാണത്തിന് അനുമതി നൽകാത്ത സർകാർ ഏകർ കണക്കിന് വയലുകളും, ചതുപ്പ് നിലങ്ങളും മണ്ണിട്ട് നികത്തി കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സർകാർ വിദേശ രാജ്യങ്ങളിൽ നിന്നും പലിശക്ക് കടമെടുത്താണ് പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നത്.
ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകൾ കയ്യേറി നടപ്പിലാക്കുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിയിൽ നിന്ന് സർകാർ പിന്മാറണം. ആയിരക്കണക്കിന് വീടുകളും, വയലുകളും, വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന പദ്ധതി തീർത്തും ജന വിരുദ്ധമാണ്. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് ഇത് കാരണമാകും. 3700 ഏകർ സ്ഥലം ഏറ്റെടുക്കുന്ന സർകാർ ഈ പദ്ധതിയിലൂടെ സാധാരണക്കാരനുണ്ടാകുന്ന പ്രയോജനം സംബന്ധിച്ച് സംസാരിക്കുന്നതിന് പകരം കേവലം രണ്ട് മണിക്കൂർ യാത്ര ലാഭത്തെ കുറിച്ച് മാത്രം പറഞ്ഞ് കൊണ്ടിരിക്കുന്നത് തീർത്തും ബാലിശവും ദുരുദ്ദേശപരവുമാണ്', - പ്രമേയത്തിൽ വ്യക്തമാക്കി.
Keywords: News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Railway, Congress, BJP, CPM, Meeting, Government, Kasaragod municipality resolution, Silver K Rail project, Kasaragod municipality resolution against Silver K Rail project.
< !- START disable copy paste -->