Join Whatsapp Group. Join now!
Aster MIMS 10/10/2023

പരേതനായ സഹോദരൻ ചമഞ്ഞ് 24 വർഷം ജോലി ചെയ്ത അധ്യാപകൻ അറസ്റ്റിൽ; ഇടയിൽ മികച്ച അധ്യാപകനുള്ള അവാർഡും നേടി!

Karnataka Man Impersonated Dead Brother For 25 Years as School Teacher; Arrested, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 25.03.2022) മരിച്ച സഹോദരന്റെ സർടിഫികറ്റ് ഉപയോഗിച്ച് സർകാർ വിദ്യാലയങ്ങളിൽ 24 വർഷം ജോലി ചെയ്ത അധ്യാപകനെ പെരിയപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. ഹുൻസൂറിനടുത്ത കട്ടെമലാലവാഡി ഹയർ പ്രൈമറി സ്കൂൾ അധ്യാപകനും മൈസൂറു കെ ആർ നഗറിനടുത്ത ഹെബ്ബൽ സ്വദേശിയുമായ ലക്ഷ്മണെ ഗൗഡയാണ് പ്രതി. വ്യാജ സേവന കാലത്തിനിടയിൽ ഇയാൾ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയിരുന്നു.
                                    
News, Karnataka, Top-Headlines, Mangalore, Arrest, Man, Dead, Teacher, School, Police, Mysore, Complaint, Karnataka Man Impersonated Dead Brother For 25 Years as School Teacher; Arrested.
                    
തട്ടിപ്പിന്റെ അധ്യായങ്ങൾ പൊലീസ് വിവരിക്കുന്നു: പ്രതിയുടെ സഹോദരൻ ലോകേഷ് ഗൗഢക്ക് അധ്യാപക നിയമനം ലഭിച്ച ഉത്തരവ് 1994-'95 അധ്യയന വർഷം വീട്ടിൽ എത്തി. ജോലിക്ക് ചേരേണ്ട സ്കൂളും സമയവും അതിലുണ്ടായിരുന്നു. എന്നാൽ ആ മുഹൂർത്തത്തിന് മുമ്പേ ലോകേഷ് മരിച്ചു. ഈ അവസരം ഉപയോഗിക്കാൻ ഉറച്ച ലക്ഷ്മണെ സഹോദരന്റെ സർടിഫികറ്റുകളും നിയമന ഉത്തരവുമായി പെരിയ പട്ടണം മുഡ്ഢനഹള്ളി ഗവ. സ്കൂളിൽ ചേർന്ന് ലോകേഷ് ഗൗഢ മാസ്റ്ററായി.

സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റങ്ങളും ലഭിക്കുന്നതിനിടെ മികച്ച അധ്യാപകനുള്ള അവാർഡും 'ലോകേഷ് മാസ്റ്ററെ' തേടിയെത്തി. 2019ൽ സ്ഥലം മാറ്റം ലഭിച്ച് കട്ടെമലാലവാഡി സ്കൂളിൽ ചേർന്നതോടെ മാധ്യമപ്രവർത്തകൻ ഇൻടെക് രാജുവിന് ഈ വ്യാജനെക്കുറിച്ച സൂചന ലഭിച്ചു. മൈസൂറു പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് (ഡിഡിപിഐ) അദ്ദേഹം പരാതി നൽകി. പരാതിയിൽ റിപോർട് ആവശ്യപ്പെട്ട് നോടീസ് ലഭിച്ച കെ ആർ നഗർ തഹസിൽദാർ അധ്യാപകന്റെ കുടുംബം വിവരം നൽകുന്നില്ലെന്ന മറുപടിയിൽ നടപടി ഒതുക്കി. അവാർഡ് അധ്യാപകനെതിരായ കുത്തിത്തിരിപ്പായി പരാതികൾ ഔദ്യോഗിക കേന്ദ്രങ്ങൾ വിശേഷിപ്പിക്കുകയും ചെയ്തു.

തുടർന്ന് രാജു മൈസൂറു ഡെപ്യൂടി കമീഷനറെ സമീപിച്ചു. അധ്യാപകനെതിരെ പൊലീസിൽ പരാതിനൽകാൻ നിർദേശിച്ച് ഡെപ്യൂടി കമീഷനർ ഡിഡിപിഐക്കും ബ്ലോക് എജുകേഷൻ ഓഫീസർക്കും (ബിഇഒ) നോടീസ് നൽകി. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസ അധികൃതർ അനങ്ങാത്തതിനെത്തുടർന്ന് പരാതിക്കാരൻ ലോകായുക്തയെ സമീപിച്ചു. ലോകായുക്ത രാജുവിനേയും അധ്യാപകനേയും വിചാരണ ചെയ്തതിൽ ആൾമാറാട്ടം വെളിപ്പെട്ടു. ഇതേത്തുടർന്ന് ബ്ലോക് എജുകേഷൻ ഓഫീസർ എസ് പി നാഗരാജു നൽകിയ പരാതിയനുസരിച്ച് വ്യാജ വാധ്യാരെ അറസ്റ്റ് ചെയ്തു'.

Keywords: News, Karnataka, Top-Headlines, Mangalore, Arrest, Man, Dead, Teacher, School, Police, Mysore, Complaint, Karnataka Man Impersonated Dead Brother For 25 Years as School Teacher; Arrested.
< !- START disable copy paste -->

Post a Comment