Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂർ സർവകലാശാല യൂനിയൻ കലാമാമാങ്കം മാർച് 23 മുതൽ 27 വരെ കാസർകോട് ഗവ. കോളജിൽ; 'കോവിഡാനന്തരം കേരളത്തിൽ നടക്കുന്ന ആദ്യ സർവകലാശാല കലോത്സവം'

Kannur University Union Arts Festival on March 23 to 27 at Kasargod Govt. In college, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 09.03.2022) കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവം മാർച് 23 മുതൽ 27 വരെ കാസർകോട് ഗവ. കോളേജിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡാനന്തരം കേരളത്തിൽ നടക്കുന്ന ആദ്യ സർവകലാശാല കലോത്സവം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
                      
News, Kerala, Kasaragod, Press meet, Top-Headlines, College, Govt.college, Kannur University, Programme, Kannur, Wayanad, District, MLA, N.A.Nellikunnu, Union Arts Festival, Kasaragod Govt. In college, Kannur University Union Arts Festival on March 23 to 27 at Kasargod Govt. In college.

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 140 കോളജുകളിൽ നിന്നുള്ള ആയിരക്കണക്കിന് കലാപ്രതിഭകൾ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ മാറ്റുരയ്ക്കും. രെജിസ്ട്രേഷൻ പൂർണമായും ഡിജിറ്റൽ സംവിധാനം വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പ്രോടോകോളും ഗ്രീൻ പ്രോടോകോളും പൂർണമായും പാലിച്ച് സംഘടിപ്പിക്കും. ഇതാദ്യമായി മത്സരിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നു എന്ന സവിശേഷതയുമുണ്ട്.

ലഹരിക്കെതിരെയുള്ള ക്യാംപയിന്റെ ഇടം കൂടിയായി കലോത്സവ വേദിയെ ഉപയോഗപ്പെടുത്തും. കോളജിനകത്ത് തന്നെയാണ് മുഴുവൻ വേദികളും സജ്ജീകരിക്കുന്നത്. താമസസൗകര്യവും ക്യാംപസിൽ തന്നെ ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജനറൽ കൺവീനർ ആൽബിൻ മാത്യു, സർവകലാശാല യൂനിയൻ ജനറൽ സെക്രടറി കെ വി ശില്പ, സിൻഡികേറ്റ് അംഗം എം സി രാജു, എൻ എ അബൂബകർ, ആസിഫ് ഇഖ്ബാൽ, ആഇശത് മശൂമ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Press meet, Top-Headlines, College, Govt.college, Kannur University, Programme, Kannur, Wayanad, District, MLA, N.A.Nellikunnu, Union Arts Festival, Kasaragod Govt. In college, Kannur University Union Arts Festival on March 23 to 27 at Kasargod Govt. In college.
< !- START disable copy paste -->

Post a Comment