വിദ്യാനഗർ: (www.kasargodvartha.com 28.03.2022) അഞ്ച് നാള്‍ നീണ്ട കണ്ണൂര്‍ സര്‍വകലാശാല കലാമേളക്ക് തിരശീല വീണു. പയ്യന്നൂർ കോളജ് തുടർചയായ 10-ാം തവണയാണ് കിരീടം നേടിയത്. 20-ാമത്തെ കിരീട നേട്ടവുമാണ് പയ്യന്നൂർ കോളജിൻ്റേത്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ അഡ്വ. എം കെ ഹസന്‍ അധ്യക്ഷത വഹിച്ചു. ചലചിത്ര അകാഡെമി വൈസ് ചെയര്‍മാനും നടനുമായ പ്രേം കുമാര്‍ മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും പ്രേംകുമാറും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സിന്‍ഡികേറ്റ് അംഗങ്ങളായ ഡോ. എ അശോകന്‍, എം സി രാജു, ഡോ. രാഖി രാഘവന്‍, ഡോ. അശ്റഫ് ടി പി, പ്രമോദ് കുമാര്‍ കെ വി, ഡോ. ജയകുമാര്‍ പി പി, സെനറ്റ് അംഗങ്ങളായ ഡോ. വിജയന്‍ കെ, എംപിഎ റഹീം, രെജിസ്ട്രാര്‍ ഡോ. ജോബി കെ ജോസ്, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി പി നഫീസ ബേബി, ഗവ. കോളജ് പ്രിന്‍സിപൽ ഡോ. കെ കെ ഹരിക്കുറുപ്പ്, ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശേരി, ആല്‍ബിന്‍ മാത്യു, ജിഷ്ണു പി, അപര്‍ണ കെ, ഷൈജിന ബി കെ എന്നിവര്‍ സംസാരിച്ചു. ശില്‍പ കെ വി സ്വാഗതവും കെ അഭിരാം നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, University-Kalolsavam, Art-Fest, Kannur University, College, Govt.college, MLA, Actor, N.A.Nellikunnu, Kannur University Arts Festival concluded.< !- START disable copy paste -->
കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഉജ്വല സമാപനം; പയ്യന്നൂർ കോളജ് തുടർചയായി 10-ാം തവണയും ചാംപ്യന്മാർ
Kannur University Arts Festival concluded#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ