Join Whatsapp Group. Join now!
Aster MIMS 10/10/2023

ജെബി മേത്തര്‍ കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതി ചേര്‍ത്ത്

Jebi Mather is the Congress' Rajya Sabha candidate #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 28.03.2022) ജെബി മേത്തര്‍ കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതി ചേര്‍ത്തുകൊണ്ട്. 42 വര്‍ഷത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും ഒരു വനിത രാജ്യ സഭയില്‍ എത്തുന്നുവെന്ന ചരിത്രപ്രാധാന്യമാണ് ജെബി മേത്തര്‍ സ്വന്തമാക്കിയത്. എറണാകുളം സ്വദേശിനിയായ ജെബി മേത്തര്‍ ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണാണ്. നിലവില്‍ എഐസിസി അംഗവും കെപിസിസി സെക്രടറിയുമാണ്. യൂത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രടറിയാണ്.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ് കേരളത്തില്‍ നിന്ന് വിജയസാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയുടെ പേര് തീരുമാനമായത്. എം ലിജുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയില്‍ അവസാനം ഇടംപിടിച്ച ജെബി മേത്തര്‍ സ്ഥാനാര്‍ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകള്‍ ആണ് ജെബി മേത്തറിന് അനുകൂലമായി വന്നത്.

Thiruvananthapuram, News, Kerala, RajyaSabha-Election, Congress, Top-Headlines, Election, Jebi Mather is the Congress' Rajya Sabha candidate.

കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്. രാജ്യസഭാ സ്ഥാനാര്‍ഥി ആയതോടെ നഗരസഭാംഗത്വം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതിക സുഭാഷ് രാജിവച്ചതിനെ തുടര്‍ന്നാണ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായത്.

Keywords: Thiruvananthapuram, News, Kerala, RajyaSabha-Election, Congress, Top-Headlines, Election, Jebi Mather is the Congress' Rajya Sabha candidate.

Post a Comment