ലഹരിയുടെ ഉപയോഗം കുട്ടികളിലാണ് ക്രമാതീതമായി കൂടി വരുന്നതെന്നും കഞ്ചാവ് മുതൽ രാസ ലഹരികൾ വരെ ഉപയോഗിക്കുന്നതായും പെൺകുട്ടികൾ ലഹരിയുടെ കെണിയിൽ അറിഞ്ഞോ അറിയാതെയോ പെട്ടു പോകുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെൻഷൻ മാറാനാണ് പലരും മദ്യവും മറ്റ് മാരക ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിന് കാരണമായി പറയുന്നത്. മദ്യത്തിനും ലഹരിക്കും ഒരിക്കലും ടെൻഷൻ മാറ്റാൻ കഴിയില്ല. താൽക്കാലികമായി ബോധം മറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.
ഇത് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് പലരും ബോധവാൻമാരാകുന്നില്ല. സന്നദ്ധ സംഘടനകളും ക്ലബുകളും മറ്റ് കൂട്ടായ്മകളും സമാന ചിന്താഗതി ഉള്ളവരും സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പൊരുതാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ് സെക്രടറി രവി വി വി സ്വാഗതം പറഞ്ഞു. ക്ലബ് പ്രസിഡന്റ് സുഭാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അശോകൻ ചക്കര, സന്തോഷ് കുമാർ ബക്കാർ, രവീന്ദ്രൻ കൊക്കാൽ എന്നിവർ സംസാരിച്ചു. കെ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, News, Uduma, Awareness, Class, Drugs, Anti-Drug-Seminar, Women, Parents, Jail superintendent warns parents of drug addicts covering up without treatment.