Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകളിലേക്ക് സര്‍കാര്‍ വീണ്ടും മലയാളി അധ്യാപകരെ നിയമിക്കുന്നു; ഹൈകോടതി ഉത്തരവ് മറികടക്കുന്നതായി ആരോപണം; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

It's a redux: Kerala again hires Malayali teachers for Kannada medium schools#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 07.03.2022) കാസർകോട് ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകളിലേക്ക് സംസ്ഥാന സര്‍കാര്‍ വീണ്ടും മലയാളി അധ്യാപകരെ നിയമിക്കുന്നു. കന്നഡ ഭാഷാ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് നിലപാട് മാറ്റിയ സര്‍കാര്‍ ഇപ്പോള്‍ പഴയ നിലപാട് പിന്തുടരുകയാണ്. അതിന്റെ ഭാഗമായി മലയാളം ഭാഷാ അധ്യാപകരെ നിയമിക്കാനുള്ള നടപടി ആരംഭിച്ചതായി ഹിന്ദുസ്താൻ ടൈംസ് റിപോർട് ചെയ്തു.

  
Kasaragod, Kerala, News, Thiruvananthapuram, Malayalam, Teachers, Education, School, PSC, Students, Issue, High-Court, It's a redux: Kerala again hires Malayali teachers for Kannada medium schools.



മൂന്ന് വര്‍ഷം മുമ്പ്, കേരള പബ്ലിക് സര്‍വീസ് കമീഷൻ (കെപിഎസ്സി 2014 ബാച്) തെരഞ്ഞെടുത്ത 23 അധ്യാപകരില്‍ എട്ട് മലയാള അധ്യാപകരെ കന്നഡ മീഡിയം സ്‌കൂളുകളിലേക്ക് നിയമിച്ചിരുന്നു. ഈ അധ്യാപകര്‍ കന്നഡ മീഡിയത്തില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണമായിരുന്നു, പക്ഷേ ഭാഷയെക്കുറിച്ച് ധാരണയില്ല. വിദ്യാര്‍ഥികള്‍ക്ക് മലയാളം സാഹിത്യം പാഠ്യ വിഷയമായിരുന്നില്ല. ഇത് കേരള- കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, ഉദുമ, കുഞ്ചത്തൂര്‍, പൈവളികെ, ബദിയഡ്ക എന്നീ സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്ന അധ്യാപകരെയാണ് മൂന്ന് കൊല്ലം മുമ്പ് നിയോഗിച്ചിരുന്നത്. മൈസൂറിലെ പ്രാദേശിക ഭാഷാ കേന്ദ്രത്തില്‍ അധ്യാപകരെ കന്നഡ പഠിക്കാന്‍ അയയ്ക്കാന്‍ കേരള സര്‍കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ച് കന്നഡ ഭാഷാ സംഘടനകള്‍ കേരള ഹൈകോടതിയെ സമീപിച്ചു.

2014-ലെ പി എസ് സി പരീക്ഷയില്‍ വിജയിച്ച അധ്യാപകരുടെ നിയമനത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തവണയും കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളി അധ്യാപകരെയാണ് നിയമിക്കുന്നത്. ഇതനുസരിച്ച് സീതാംഗോളിക്ക് സമീപമുള്ള കന്നഡ മീഡിയം ഹൈസ്‌കൂളിലേക്ക് കോട്ടയം സ്വദേശിയായ മലയാളം സയന്‍സ് അധ്യാപകനെ നിയമിച്ചു. ഫെബ്രുവരി 28നാണ് നിയമന ഉത്തരവുണ്ടായത്. അദ്ദേഹത്തിന് കന്നഡയും വിദ്യാര്‍ഥികള്‍ക്ക് മലയാളവും അറിയില്ല. ഈ നിയമനം സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു.

കാസര്‍കോടിന് ഭരണഘടനാപരമായി ഭാഷാ ന്യൂനപക്ഷ പദവി ഉള്ളതിനാല്‍ കന്നഡ മീഡിയം അധ്യാപകരെ നിയമിക്കാന്‍ കേരള ഹൈകോടതി 2014ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പാക്കുന്നത് 2014ന് മുമ്പുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയാണെന്നാണ് അധികൃതരുടെ വാദം.

Keywords: Kasaragod, Kerala, News, Thiruvananthapuram, Malayalam, Teachers, Education, School, PSC, Students, Issue, High-Court, It's a redux: Kerala again hires Malayali teachers for Kannada medium schools.


< !- START disable copy paste -->

Post a Comment