Join Whatsapp Group. Join now!
Aster MIMS 10/10/2023

പഠിക്കാന്‍ തുടങ്ങാന്‍ പരീക്ഷാ ടൈംടേബിള്‍ ലഭിക്കും വരെ കാത്തിരിക്കരുത്; എങ്ങനെ പഠിക്കണം?

How to study for exam? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 22.03.2022) വിദ്യാര്‍ഥികള്‍ക്ക് ഇത് പരീക്ഷാ കാലമാണ്. ഈ ഒരു ഘട്ടത്തില്‍ ഏതൊരു വിദ്യാര്‍ഥിയിലും ഇതിനോടകം പരീക്ഷാ പേടിയും ഉണ്ടായിരിക്കും. കൃത്യമായ പ്ലാനിങിലൂടെ പോയാല്‍ ഏതൊരു പരീക്ഷയിലും വിജയം കൈവരിക്കാന്‍ സാധിക്കും. ആദ്യം തന്നെ പറയട്ടെ, പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങാന്‍ പരീക്ഷാ ടൈംടേബിള്‍ ലഭിക്കും വരെ നിങ്ങള്‍ കാത്തിരിക്കരുത്. അതിനുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങിയാല്‍ പരീക്ഷാ പേടിയെന്ന ഘട്ടത്തെ മറികടക്കാന്‍ കഴിയും.

ഓരോ ദിവസവും പഠിക്കേണ്ട വിഷയങ്ങളും പഠിക്കേണ്ട രീതിയും ആദ്യം തന്നെ വ്യക്തമായി മനസിലാക്കിയിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. പഠിക്കുന്നതിന് യോജിക്കുന്ന സമയം ഓരോരുത്തരുമാണ് തിരഞ്ഞെടുക്കേണ്ടത്. ചിലര്‍ക്ക് പുലര്‍ചെ എഴുന്നേറ്റ് പഠിക്കുന്നതിനായിരിക്കും താത്പര്യം. ചിലര്‍ക്ക് രാത്രി വൈകി ഇരുന്ന് പഠിക്കുന്നതാകും താത്പര്യം. ഇതനുസരിച്ച് പഠിക്കാനുള്ള സമയവും ക്രമീകരിക്കുക.

Thiruvananthapuram, News, Kerala, Study class, Examination, Exam-Fear, Students, Top-Headlines, Education, How to study for exam?

പഠിക്കാന്‍ എടുക്കുന്ന സമയവും പ്രധാന്യമര്‍ഹിക്കുന്നതാണ്. എത്ര മണിക്കൂര്‍ പഠിച്ചുവെന്നതിലല്ല, എത്ര കാര്യക്ഷമമായി പാഠഭാഗങ്ങള്‍ പഠിച്ചു എന്നതിലാണ് കാര്യം. ചിലര്‍ കുറച്ചു സമയം കൊണ്ട് തന്നെ പഠിക്കുന്ന കാര്യങ്ങള്‍ മനസിലാക്കിയെടുക്കും. ചിലര്‍ക്ക് അതിന് കൂടുതല്‍ സമയം വേണ്ടിവരും. അതിനാല്‍ തന്നെ ഇത്ര സമയം വരെ പഠിക്കണം, ഇത്ര സമയം വരെ പഠിക്കണം എന്ന് വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിക്കരുത്. പഠിക്കുന്നതിനിടയില്‍ കുട്ടികളോട് ഇടവേള എടുക്കാന്‍ പറയണം. ഒരു മണിക്കൂര്‍ പഠിച്ചശേഷം പത്ത് മിനിറ്റുവരെ ഇടവേള നല്‍കാം.

പഠിക്കുന്ന സ്ഥലവും വിദ്യാര്‍ഥികള്‍ തന്നെ തിരഞ്ഞെടുക്കുക. ഇരിക്കുന്ന സ്ഥലം സുഖകരമല്ലെങ്കില്‍ അത് പഠിത്തത്തിനെയും നന്നായി ബാധിക്കും. അതുകൊണ്ട് തന്നെ പഠിക്കുന്നത് എവിടെയിരുന്നാണെന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പഠിക്കാന്‍ ഇരിക്കുന്ന റൂമില്‍ നല്ല വെളിച്ചവും വായുവും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

Keywords: Thiruvananthapuram, News, Kerala, Study class, Examination, Exam-Fear, Students, Top-Headlines, Education, How to study for exam?

Post a Comment