Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

Gold price on March 1st #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kasargodvartha.com 01.03.2022) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price on March 1st

 
തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയായിരുന്നു വില. പവന് 520 രൂപയായിരുന്നു തിങ്കളാഴ്ച ഉയര്‍ന്നത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. തുടര്‍ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില തിങ്കളാഴ്ച ഉയര്‍ന്നത്.

ഫെബ്രുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ കടുത്ത അസ്ഥിരതയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം, രണ്ട് ഘട്ടങ്ങളിലായി പവന് 1,000 രൂപ കൂടി 37,800ല്‍ എത്തിയിരുന്നു. ഇതോടെ മാസത്തിലേ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയിരുന്നു.

Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price on March 1st.

Post a Comment