കാസർകോട്: (www.kasargodvartha.com 12.03.2022) കാസർകോട് സിറ്റി ഗോൾഡ് ജ്വലറിയിലെ 6.72 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ 106 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ യു എ സുലൈമാൻ ഉനൈസുമായി (22) പൊലീസ് നടത്തിയ തെളിവെടുപ്പിൽ കാസർകോട്ടെ മൂന്ന് ജ്വലറികളിൽ നിന്നാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.
കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി വൈശാഖിനെ (24) കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. സിറ്റി ഗോൾഡ് ജ്വലറിയിലെ ജീവനക്കാരനാണ് വൈശാഖ്. ഇയാൾ സ്വർണാഭരങ്ങൾ കടത്തി ഉനൈസിന് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വർണം വിൽക്കുന്നതിന് സഹായിച്ച മൂന്നാമതൊരാൾ കൂടിയുണ്ടെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
2021 ഡിസംബർ ഒന്നിനും 2022 ജനുവരി 15നും ഇടയിലുള്ള സമയങ്ങളിലായി 6,72,520 രൂപയുടെ 142.2 ഗ്രാം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് ജ്വലറി അധികൃതർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
Keywords: News, Kerala, Kasaragod, Theft, Top-Headlines, Complaint, Jweller-robbery, Police, Cash, Robbery, Arrest, Case, Accused, Custody, Bekal, City Gold, Found, Gold jewelery worth Rs 6.72 lakh was reported missing from a jewelery; Police found 106 grams of jewelery.
< !- START disable copy paste -->