കാസർകോട് പ്രസ് ക്ലബ് മുഖേന ശസ്ത്രക്രിയയ്ക്കായി എത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. നിര്‍ധന കുടുംബാംഗമാണെന്ന് പ്രസ് ക്ലബ് അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്ന കത്തുമായി നേരിട്ട് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ബന്ധപ്പെടണം. കിഡ്നി സംബന്ധമായ മറ്റ് അസുഖങ്ങള്‍ക്ക് പ്രത്യേക ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാകും. ഇതിന് കാസർകോട് പ്രസ് ക്ലബ് അധികാരികളുടെ സാക്ഷ്യപ്രതം കേരളത്തിലെ ഏത് ആസ്റ്റര്‍ ആശുപത്രികളിലെത്തിച്ചാലും ആനുകൂല്യം ലഭിക്കും.
ആസ്റ്റര്‍ ഡി എം ഫൗൻഡേഷൻ, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വസ്തരായ സന്നദ്ധ സംഘടനകളും ക്രൗഡ് ഫൻഡിംഗ് ഏജന്‍സികളും, സാമുഹ്യ പ്രതിബദ്ധതയുള്ള നല്ല മനുഷ്യരുടെ സഹായവുമെല്ലാം ചേര്‍ന്നാണ് ഇത്തരം സൗജന്യ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഫർഹാൻ യാസീൻ കൂട്ടിച്ചേര്‍ത്തു.
വൃക്കനല്‍കുവാന്‍ ദാതാവുണ്ടാവുകയും എന്നാല്‍ മാചിംഗ് അല്ലാത്തത് മുലം വൃക്ക സ്വീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നത് ഈ രംഗഞ്ഞെ വലിയ പ്രതിസന്ധിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇതേ അവസ്ഥയെ അഭിമുഖീകരിക്കുന്ന മറ്റെവിടെയെങ്കിലുമുള്ള രോഗിക്ക് ഈ ദാതാവിന്റെ വൃക്ക അനുയോജ്യമാവുകയും ആ രോഗിയുടെ ദാതാവിന്റെ വൃക്ക ഒന്നാമത്തെ വൃക്തിക്ക്
അനുയോജ്യമാവുകയും ചെയ്യുകയാണെങ്കില്‍ ഇവര്‍ക്ക് പരസ്പരം വൃക്ക കൈമാറ്റം ചെയ്ത് ശസ്ത്രക്രിയ നടത്താനാവും. സ്വാപ് ട്രാന്‍സ്പ്ലന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇതിനായി കിഡ്നി ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ 'ഹോപ് രെജിസ്ട്രി' എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ രെജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് പരസ്പരം അനുയോജ്യരായവരെ കണ്ടെത്തി വൃക്കമാറ്റിവെക്കല്‍ നിര്‍വഹിക്കാന്‍ സാധിക്കും. കേരളത്തിന്റെ വൃക്കമാറ്റിവെക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഈ പദ്ധതിയുമായി ആസ്റ്റർ ആശുപത്രികൾ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ രെജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക: ഫോണ്‍ 9207032000.
വാർത്താസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, സെക്രടറി കെ വി പത്മേഷ്, ഹോപ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജവാദ്, ആസ്റ്റർ ബിസിനസ് ഹെഡ് ജ്യോതിപ്രസാദ് ബാബു എന്നിവരും സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Video, Hospital, Press meet, Treatment, Health, Childrens, Press Club, Top-Headlines, Free kidney transplant surgery, Free kidney transplant surgery for children from poor families below 14 years of age.
< !- START disable copy paste -->