കാസർകോട് ഇൻസ്പെക്ടർ പി അജിത് കുമാർ, സബ് ഇൻസ്പെക്ടർ വി വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫ്ളക്സ് ബോർഡുകൾ ഇളക്കാനെത്തിയത്.
രാത്രി എട്ട് മണിയോടെ പൊലീസ് നടപടി ആരംഭിച്ചതറിഞ്ഞ് പലരും പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്തു.
രണ്ട് ദിവസത്തിനകം എല്ലാ അനധികൃത ഫ്ളക്സ് ബോർഡുകളും നീക്കണമെന്നും അല്ലാത്തവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കുറച്ച് ഫ്ളക്സ് ബോർഡുകൾ ചിലർ നീക്കിയിരുന്നു.
25 ലധികം ബോർഡുകൾ നീക്കിയതായി കാസർകോട് ഇൻസ്പെക്ടർ അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
കടുത്ത വർഗീയത പരത്തുന്ന ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായത്.
Keywords: News, Kerala, Kasaragod, Top-Headlines, Police, Flex board, Religion, Flex boards erected illegally removed by Police.
< !- START disable copy paste -->