ശബ്ദം കേട്ട നാട്ടുകാർ ഒന്നടങ്കം സ്ഥലത്തെത്തി. തൊട്ടടുത്ത സൂപർമാർകെറ്റ് കെട്ടിടത്തിലേക്കും നിമിഷ നേരം കൊണ്ട് തീ പടർന്നു. ചിത്താരി വൈദ്യുതി സെക്ഷനിൽ നിന്നും, ജോലിക്കാരും ഉദ്യോഗസ്ഥരും ഉടനെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കാഞ്ഞങ്ങാട്, കാസർകോട് നിന്നും അഞ്ച് അഗ്നിശമന യൂനിറ്റ് എത്തി സാഹസികമായാണ് രണ്ട് മണിക്കൂർ കൊണ്ട് തീ പൂർണമായും അണച്ചത്. അതുവരെ കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഇരുഭാഗത്തും തടഞ്ഞിട്ടു.
ഫയർ ഫോഴ്‌സിനൊപ്പം പൊലീസും നാട്ടുകാരും ഒത്തുചേർന്നാണ് തീ കെടുത്തിയത്. കൊളവയൽ, ചിത്താരി, മാണിക്കോത്ത്, കാറ്റാടി, ഭാഗത്തുള്ള യുവാക്കളും യുവജന സംഘടന പ്രവർത്തകരും ക്ലബ് പ്രവർത്തകരും തീയണക്കാനായി രംഗത്തുണ്ടായിരുന്നു. ഇതുമൂലം തീ മറ്റു കെട്ടിടങ്ങളിലേക്കും തൊട്ടടുത്ത വീടുകളിലേക്കും പടരുന്നതും തടയാൻ കഴിഞ്ഞു. പുലർചെ രണ്ട് മണിയോടെയാണ് വാഹന ഗതാഗതം പൂർവ സ്ഥിതിയിലായത്. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Fire, Fire Force, Car, People, Shop, Vehicles, Road, Workshop, Fire and explosion at car workshop.
< !- START disable copy paste -->