Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെങ്കള കൃഷി ഓഫീസറെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയമെന്ന് കർഷക കൂട്ടായ്മ

Farmers' group suspects conspiracy behind arrest of Chengala agriculture officer in bribery case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 02.03.2022) ചെങ്കള കൃഷി ഓഫീസർ പി ടി അജിയെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയമെന്ന് പഞ്ചായത് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
                                
News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, Farmer, Chengala, Agriculture, Case, Bribe, Government, Farmers' group suspects conspiracy behind arrest of Chengala agriculture officer in bribery case.

യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അജിയെ ചെങ്കള കൃഷി ഓഫീസറായി ഉടൻ നിയമിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി, കൃഷി മന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.



സര്‍കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും ഗുണനിലവാരം ഉറപ്പ്‌ വരുത്തി നല്‍കിയ കൃഷി ഓഫീസറായിരുന്നു അജിയെന്നും ഭാരവാഹിൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സോജൻ തോമസ്, അബ്ദുൽ കലാം എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, Farmer, Chengala, Agriculture, Case, Bribe, Government, Farmers' group suspects conspiracy behind arrest of Chengala agriculture officer in bribery case.
< !- START disable copy paste -->

Post a Comment