Join Whatsapp Group. Join now!
Aster MIMS 10/10/2023

താമസക്കാര്‍ക്ക് ശബ്ദശല്യം ഉണ്ടാക്കാന്‍ പാടില്ല; റിയാദില്‍ വൈകുന്നേരങ്ങളിലെ നിര്‍മാണവും പൊളിക്കലും നിരോധിച്ചു, ലംഘിക്കുന്നവര്‍ പിഴ ഒടുക്കേണ്ടി വരും

Evening construction, demolition banned in Riyadh#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kasargodvartha.com 04.03.2022) ജോലി കഴിഞ്ഞ് എത്തുന്ന താമസക്കാര്‍ക്ക് ഉണ്ടാവുന്ന ശബ്ദമലിനീകരണം ഒഴിവാക്കാന്‍ റിയാദില്‍ വൈകുന്നേരങ്ങളിലെ നിര്‍മാണവും പൊളിക്കലും നിരോധിച്ചതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു. റിയാദിലെ നിവാസികള്‍ക്ക് ശല്യം ഉണ്ടാകാതിരിക്കാനും നിശബ്ധത ഉറപ്പാക്കാനുമാണ് നടപടി. 

സൂര്യാസ്ഥമയ സമയത്തെ മഗ്രിബ് ബാങ്കിന് ശേഷം മുതല്‍ രാവിലെ ഏഴ് മണി വരെ ഇത്തരം പ്രവൃത്തികള്‍ നിരോധിക്കുന്നതായി റിയാദ് നഗര മുനിസിപാലിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

News, World, Gulf, Top-Headlines, Riyadh, Saudi Arabia, Construction plan, Fine, Evening construction, demolition banned in Riyadh


വികസിച്ചുകൊണ്ടിരിക്കുന്ന സഊദി തലസ്ഥാന നഗരിയും പ്രധാന നഗരവുമായ റിയാദില്‍ ഏകദേശം എട്ട് ദശലക്ഷം ജനസംഖ്യയുണ്ട്. നിരോധനം ലംഘിച്ചും നിര്‍മാണവും പൊളിക്കലും തുടരുന്നവര്‍ 10,000 റിയാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, World, Gulf, Top-Headlines, Riyadh, Saudi Arabia, Construction plan, Fine, Evening construction, demolition banned in Riyadh

Post a Comment