Join Whatsapp Group. Join now!
Aster MIMS 10/10/2023

അഴുക്കുചാലില്‍ കുടുങ്ങിയ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,news,Top-Headlines,Dead body,Police,National,

ന്യൂഡെല്‍ഹി: (www.kasargodvartha.com 30.03.2022) ഡെല്‍ഹിയിലെ രോഹിണി മേഖലയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 

Delhi: Bodies of 4 trapped in sewer line recovered in Rohini area, New Delhi, News, Local News, Dead Body, Police, National, Trapped


ഡെല്‍ഹി രോഹിണിയിലെ സെക്ടര്‍ 16 ലെ അഴുക്കുചാലില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ബുധനാഴ്ചയാണ് കണ്ടെടുത്തത്.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും മലിനജല ലൈനില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീനിവാസ് പറഞ്ഞു.

ബചു സിംഗ്, പിന്റു, സൂരജ് കുമാര്‍ സാഹ്നി, രോഹിണി സെക്ടര്‍ 16 ലെ സര്‍ദാര്‍ കോളനിയില്‍ താമസിക്കുന്ന ഓടോറിക്ഷാ ഡ്രൈവര്‍ സതീഷ് (38) എന്നിവരാണ് മരിച്ചതെന്നും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട് നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

എംടിഎന്‍എല്‍ ലൈനുകളില്‍ ജോലി ചെയ്തിരുന്ന സ്വകാര്യ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാത്രി, രോഹിണിയിലെ സെക്ടര്‍ 16 ലെ മലിനജല ലൈനില്‍ നാല് പേര്‍ കുടുങ്ങിയതായുള്ള വിവരമറിഞ്ഞാണ് എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 6:30 ഓടെ സമയ്പൂര്‍ ബദ്ലി പൊലീസ് സ്റ്റേഷനില്‍ അപകടവിവരം അറിയിക്കുകയും തുടര്‍ന്ന് ഡെല്‍ഹി പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശം വളയുകയുമായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Keywords: Delhi: Bodies of 4 trapped in sewer line recovered in Rohini area, New Delhi, News, Local News, Dead Body, Police, Top-Headlines, National, Trapped.

Post a Comment