Join Whatsapp Group. Join now!
Aster MIMS 10/10/2023

മാധ്യമ പ്രവർത്തക ശ്രുതിയുടെ മരണം: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം; 'വൈനിൽ മയക്കുമരുന്നു നൽകി; തലയണ അമർത്തി കൊല്ലാൻ നോക്കി; വീട്ടിൽ ക്യാമറയും ഓഡിയോ റെകോർഡറും സ്ഥാപിച്ചു; പണത്തോടുള്ള ആർത്തി മാത്രം'

Death of journalist Shruti: Family with serious allegations against husband, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 24.03.2022) കാസർകോട് സ്വദേശിനിയായ മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. റോയിടേഴ്സിൽ ഒമ്പത് വർഷത്തിലധികമായി സീനിയർ എഡിറ്ററായിരുന്ന ശ്രുതിയെ കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗ്ളൂറിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
                   
News, Kerala, Kasaragod, Top-Headlines, Dead, Journalists, Family, Husband, Police, Investigation, Complaint, Karnataka, Marriage, Taliparamba, Woman, Death of journalist Shruti, Death of journalist Shruti: Family with serious allegations against husband.

നാലുവർഷം മുമ്പ് വിവാഹം കഴിഞ്ഞത് മുതൽ ശ്രുതി നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനമായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. തലയിണ മുഖത്ത് വെച്ച് അമർത്തി ശ്രുതിയെ കൊല്ലാൻ നോക്കിയതടക്കമുള്ള കാര്യങ്ങളാണ് ബന്ധുക്കൾ വിവരിക്കുന്നത്. വൈനിൽ മയക്കുമരുന്ന് കലർത്തി കുടിപ്പിക്കാൻ ശ്രമിച്ചതായും ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയർ അനീഷ് കോറോത്തിന് പണത്തോടുള്ള ആർത്തി മാത്രമാണ് ഉണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു.

തളിപ്പറമ്പ് സ്വദേശിയായ അനീഷ് കോറോത്തിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ശ്രുതിയുടെ സഹോദരൻ നിശാന്ത് നാരായണനും നാത്തൂൻ ജിഷയും യുവതി ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങൾ ബെംഗ്ളുറു വൈറ്റ് ഫീൽഡ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

2017ലാണ് ശ്രുതിയുടെയും അനീഷിന്റേയും വിവാഹം നടന്നത്. ആദ്യനാളുകൾ മുതൽ തന്നെ അനീഷ് ശ്രുതിയോട് ക്രൂരമായി പെരുമാറി തുടങ്ങിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽ ക്യാമറ വെച്ച് അനീഷ് ശ്രുതിയെ നിരന്തരം നിരീക്ഷിക്കാൻ തുടങ്ങിയിരുന്നുവെന്നും വീട്ടിൽ വോയിസ് റെകോർഡറും സ്ഥാപിച്ചിരുന്നുവെന്നും ഇവർ ആരോപിച്ചു.

ശ്രുതിയുടെ സ്ഥിരനിക്ഷേപത്തിന്റെ നോമിനിയായി തന്നെ വെയ്ക്കണമെന്ന് അനീഷ് നിർബന്ധിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ശ്രുതി കാര്യമായ എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും അനീഷ് ക്രൂരമായ മർദനമുറകൾ തുടർന്നതായാണ് വീട്ടുകാരുടെ ആരോപണം. ബെംഗ്ളൂറിലെ ഫ്‌ലാറ്റിൽ മാർച് 20നാണ് ശ്രുതി തൂങ്ങിമരിച്ചതെങ്കിലും പുറത്തറിയുന്നത് രണ്ടുദിവസം കഴിഞ്ഞാണെന്ന് സഹോദരൻ നിശാന്ത് നാരായണൻ പറഞ്ഞു.

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും കാസർകോട് സാഹിത്യ വേദിയുടെ വൈസ് പ്രസിഡണ്ടുമായ നാരായൺ പേരിയയുടെ മകളാണ് ശ്രുതി. ഇടയ്ക്കിടെ പിതാവ് മകളുടെ ഫ്‌ലാറ്റിലെത്തി താമസിക്കുമ്പോർ മാത്രമാണ് ശ്രുതിയെ അൽപമെങ്കിലും സന്തോഷവതിയായി കണ്ടതെന്ന് സുഹൃത്ത് പ്രഗീത് കൈമൾ വ്യക്തമാക്കി. ഭർത്താവിനും സ്വന്തം വീട്ടുകാർക്കും പൊലീസിനുമായി മൂന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ശ്രുതി മരിച്ചത്. ബുധനാഴ്ച രാത്രിയോടെ സ്വന്തം വീടായ വിദ്യാനഗറിൽ എത്തിച്ച മൃതദേഹം രാത്രി കാസർകോട് പാറക്കട്ടയിലെ ശ്മശാനത്തിൽ സംസ്കരിച്ചു.

ശ്രുതിയുടെ ആത്മഹത്യ കുറിപ്പിലും ഗുരുതര പരാമശങ്ങളാണ് ഉള്ളത്. ഭർത്താവ് അനീഷിന് ശ്രുതി എഴുതിയ കത്തിൽ പറയുന്നതിങ്ങനെ: 'ഇനി നിങ്ങൾ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അനാഥയായ കുട്ടിയെ വിവാഹം കഴിക്കണം, മൂകയും ബാധിരയുമായ കുട്ടിയാണെങ്കിൽ ഇതൊന്നും കേൾക്കേണ്ടല്ലോ. ആർക്കും പൈസയും കൊടുക്കേണ്ടല്ലോ. എല്ലാം നിങ്ങൾക്ക് എടുക്കാം'.

മാതാപിതാക്കൾക്ക് എഴുതിയ കത്തിൽ പറയുന്നതിങ്ങനെ: 'ഞാൻ ജീവിച്ചിരുന്നാൽ നിങ്ങൾക്ക് ജീവിതാവസാനം വരെ സങ്കടപ്പെടാനേ സമയമുണ്ടാകൂ. മരിച്ചാൽ കുറച്ചുദിവസം അതോർത്ത് സങ്കടം ഉണ്ടാകും, പിന്നെ നിങ്ങൾ മറന്നോളും'. ഓരോ കോംപ്രമൈസ് കഴിയുമ്പോളും പീഡനം തുടർന്നിരുന്നതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു. 

Keywords: News, Kerala, Kasaragod, Top-Headlines, Dead, Journalists, Family, Husband, Police, Investigation, Complaint, Karnataka, Marriage, Taliparamba, Woman, Death of journalist Shruti, Death of journalist Shruti: Family with serious allegations against husband.
< !- START disable copy paste -->

Post a Comment