സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം സാമൂഹ്യമാധ്യമത്തിൽ പോസ്‌റ്റിട്ട അധ്യാപകനെതിരെ കർശന നിയമനടപടി സ്വീകരിക്കണം. ഇദ്ദേഹം അധ്യാപക സമൂഹത്തിന് തന്നെ അപമാനമാണ്. സാംസ്‌കാരിക പ്രവർത്തകൻ എന്നപേരിൽ പൊതുപരിപാടികളിൽ പങ്കാളിയാകുന്ന ഇദ്ദേഹത്തിന്റെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. കപടത മുതൽക്കൂട്ടാക്കിയ ഈ അധ്യാപകനെതിരെ സ്‌ത്രീകൾ ഉൾപെടെയുള്ള പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും ജില്ലാപ്രസിഡന്റ് പി സി സുബൈദയും സെക്രട റി എം സുമതിയും കൂട്ടിച്ചേർത്തു.അതേസമയം വിവാദ പോസ്റ്റ് പിൻവലിച്ച് വത്സൻ പിലിക്കോട് ക്ഷമാപണം നടത്തിയിരുന്നു.
Keywords: Criticism over Valsan Pilicode's Facebook post, Kerala, Nileshwaram, News, Top-Headlines, Social-Media, Women, Government, School, District, President, Secretary, Teacher.
< !- START disable copy paste -->