Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷ കേരളത്തെ കുറിച്ച് വാചാലമാവുകയും പ്രായോഗികമായി പിന്നില്‍ നിന്നു തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്: എം ഐ ഇര്‍ശാന

CPM Raising Gender Politics in Wrong Way: WIM#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com 04.03.2022) സിപിഎമിലെ ചില പുരുഷ നേതാക്കളുടെ വനിതാ നേതാക്കളോടുള്ള പെരുമാറ്റം മോശമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നടത്തിയ അഭിപ്രായ പ്രകടനം സിപിഎമിന്റെ സ്ത്രീ സമീപനത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണെന്ന് വിമന്‍ ഇന്‍ഡ്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രടറി എം ഐ ഇര്‍ശാന. 

പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷ കേരളത്തെ കുറിച്ച് വാചാലമാവുകയും സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതിനെ പ്രായോഗികമായി പിന്നില്‍ നിന്നു തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്. 

പാര്‍ടി കമിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം 50 ശതമാനം ആയാല്‍ പാര്‍ടി തകര്‍ന്നുപോകുമെന്ന സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ പ്രതികരണം ബിന്ദുവിന്റെ അഭിപ്രായം ശരിവയ്ക്കുന്നതാണ്. 

ലിംഗ സമത്വവും സ്ത്രീശാക്തീകരണവും കൊട്ടിഘോഷിക്കുന്ന സിപിഎമിന്റെ ഉന്നത ഇടങ്ങളില്‍ പോലും പുരുഷാധിപത്യം വേര് പിടിച്ചിരിക്കുന്നു. മതിലുകള്‍ സ്ഥാപിച്ച് സ്ത്രീകളെ വെയിലത്ത് നിര്‍ത്തിയത് അവരുടെ ശാശ്വത ഉന്നമനത്തിനുവേണ്ടിയായിരുന്നില്ല. പുരുഷ താല്പര്യങ്ങള്‍ക്ക് സ്ത്രീകളെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ജന്‍ഡര്‍ ന്യൂട്രല്‍ എന്ന ഓമനപ്പേരില്‍ പെണ്‍കുട്ടികളെക്കൊണ്ട് ആണ്‍വേഷം കെട്ടിക്കുകയായിരുന്നുവെന്ന് ഇര്‍ശാന വിമര്‍ശിച്ചു.



News, Kerala, State, Thiruvananthapuram, Women, Women's-day, Politics, CPM, Top-Headlines, CPM Raising Gender Politics in Wrong Way


സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കുമ്പോഴും പുരുഷന് വേണ്ടിയവള്‍ പ്രദര്‍ശന വസ്തുവാകുമ്പോഴുമല്ല അവള്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നത്, മറിച്ച് അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും സ്ഥാനങ്ങളും അണുമണിത്തൂക്കം നഷ്ടപ്പെടാതെ ലഭ്യമാകുമ്പോഴാണ്. പ്രബുദ്ധത എന്നവകാശപ്പെടുമ്പോഴും കേരളത്തിലെ രാഷ്ട്രീയ മേഖലകളില്‍ പരിഗണനയില്ലായ്മയുടെയും അവഗണനകളുടെയും അനുഭവങ്ങള്‍ വനിതാ നേതാക്കള്‍ തന്നെ പലപ്പോഴും വെളിപ്പെടുത്താറുണ്ട്. 

പാലക്കാട് ഡിവൈഎഫ്ഐ വനിതാ നേതാവിന് ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിയില്‍ നിന്നുണ്ടായ മോശമായ അനുഭവത്തില്‍ നടപടി സ്വീകരിക്കാന്‍ പാര്‍ടി ജനറല്‍ സെക്രടറി തന്നെ ഇടപെടേണ്ടി വന്നു. സിപിഎമ്മിനുള്ളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് സംസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായിട്ടുള്ള പല സംഭവങ്ങളും വ്യക്തമാക്കുന്നത്. 

കേരള രാഷ്ട്രീയത്തിലെ കാരണവരായിരുന്ന ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നിന്നും ഒട്ടും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്നും സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ ഉയര്‍ന്നിട്ടില്ലെന്ന് തിരിച്ചറിയേണ്ടേതുണ്ടെന്നും ഇര്‍ശാന പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ സംഘടനാ റിപോര്‍ടില്‍ മേല്‍ നടത്തിയ പൊതു ചര്‍ചയിലാണ് മന്ത്രി ആര്‍ ബിന്ദു പാര്‍ടിയിലെ ചില നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ടിയില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്‍കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്‍കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, Women, Women's-day, Politics, CPM, Top-Headlines, CPM Raising Gender Politics in Wrong Way: WIM

Post a Comment