ഇൻഡ്യയിൽ കഴിഞ്ഞ ദിവസം 4,362 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ നിരക്ക് 0.13 ശതമാനത്തിലേക്കെത്തി. കേരളത്തിൽ 1408 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കാസകോട് ജില്ലയിലാണ് ഏറ്റവും കുറവ് കോവിഡ് രോഗികൾ, 22 പേർ. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂർ 52, പാലക്കാട് 47 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കോവിഡ് കണക്ക്.
കാസർകോട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 84 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 178 പേരാണ് ചികിത്സയിലുള്ളത്. തുടക്കത്തിൽ കോവിഡ് രൂക്ഷമായ കാസർകോട്ട്, മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1190 ആണ്. വീടുകളിൽ 973 പേരും സ്ഥാപനങ്ങളിൽ 208 പേരുമുള്‍പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 1181 പേരാണ്. ഇതുവരെ ജില്ലയിൽ 1,66,268 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 27 ഒമിക്രോൺ കേസുകൾ മാത്രമാണ് റിപോർട് ചെയ്തത്.
സ്‌കൂളുകളിൽ തുടക്കത്തിൽ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചാണ് ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ അതൊന്നുമില്ല. ബസ് സ്റ്റാൻഡ്, ബാങ്ക്, വ്യാപാര സ്ഥാപനങ്ങൾ, ബസുകൾ എന്നിവയുൾപെടെ മാസ്ക് ധരിക്കാതെ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലടക്കം ഇളവുകൾ ഉണ്ടെങ്കിലും മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊണ്ട് സർകാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പുകൾ വന്നിട്ടില്ല.
Keywords: News, Kerala, Kasaragod, COVID-19, Top-Headlines, People, State, Government, Mask, UAE, World, India, District, Report, School, Students, Worker, Covid anxiety reduces; All restrictions are in name only.
< !- START disable copy paste -->