Join Whatsapp Group. Join now!
Aster MIMS 10/10/2023

'പോടാ എന്ന് വിളിച്ചതിന് മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു'; അങ്കണവാടിയിലെ ആയക്കെതിരെ പരാതി

Complaint that anganwadi helper for attack against child #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com 17.03.2022) മൂന്നുവയസുകാരനെ അങ്കണവാടിയിലെ ആയ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ കിഴുന്ന പാറയിലെ അങ്കണവാടിയിലെ ബേബി എന്ന ആയയ്ക്കെതിരെ കുട്ടിയുടെ പിതാവാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. 'പോടാ' എന്ന് വിളിച്ചതിനാണ് മുഹമ്മദ് ബിലാലിന് മര്‍ദനമേറ്റതെന്നും മുന്‍പും സമാന അനുഭവം ഉണ്ടായതായും പിതാവ് പരാതിയില്‍ പറയുന്നു.

കുട്ടിയുടെ ചുണ്ടില്‍ പച്ചമുളക് തേയ്ക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയെന്നും പിതാവ് പറഞ്ഞു. അങ്കണവാടിയില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് വയസുകാരന്റെ കൈയ്യില്‍ പാടുകള്‍ ഉണ്ടായിരുന്നു. വികൃതി കാട്ടിയതിന് ആയ അടിച്ചതാണെന്ന് ബിലാല്‍ പറഞ്ഞതായും രക്ഷിതാക്കള്‍ പറയുന്നു.

Kannur, News, Kerala, Top-Headlines, Attack, Complaint, Teacher, Child, Trending, Anganwadi, Helper, Complaint that Anganwadi helper for attack against child.

അതേസമയം കുട്ടി വികൃതി കാണിച്ചപ്പോള്‍ അടിച്ചിരുന്നതായി ആയ ബേബി സമ്മതിച്ചു. എന്നാല്‍ ചെറിയ വടി ഉപയോഗിച്ച് വിരലിലാണ് അടിച്ചതെന്നും കെട്ടിയിട്ട് മര്‍ദിച്ചതായുള്ള ആരോപണം ശരിയല്ലെന്നും അവര്‍ പറഞ്ഞു. പച്ചമുളക് തേയ്ക്കാന്‍ ശ്രമിച്ചതായുള്ള ആരോപണവും അവര്‍ നിഷേധിച്ചു. അങ്കണവാടി ടീച്ചര്‍ ഒരു മീറ്റിങിനായി പോയതിനാല്‍ ബുധനാഴ്ച ആയ മാത്രമായിരുന്നു അംഗനവാടിയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ അങ്കണവാടിയിലെത്തി പരിശോധന നടത്തി.

Keywords: Kannur, News, Kerala, Top-Headlines, Attack, Complaint, Teacher, Child, Trending, Anganwadi, Helper, Complaint that Anganwadi helper for attack against child.

Post a Comment